HOME
DETAILS

അഭിമന്യുവധം: കൊലയാളിയെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം

  
backup
July 05 2018 | 20:07 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായി പൊലിസ്. ഇയാളുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ എഫ്.ഐ.ആര്‍ ഇന്നലെ പുറത്തായി. പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മുഹമ്മദ് ഒഴികെ 14 പേരും കാംപസിന് പുറത്തു നിന്നുള്ളവരാണ്. അതില്‍ കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞ കറുത്തയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലിസ് പറയുന്നത്. ആക്രമണത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചിതറിയോടുന്നതിനിടെ അഭിമന്യുവിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു. എസ്.എഫ്.ഐ-കാംപസ് ഫ്രണ്ട് തര്‍ക്കങ്ങള്‍ ഒന്നുമില്ലാതിരുന്ന കോളജില്‍ മുന്‍നിശ്ചയപ്രകാരമാണ് പ്രതികള്‍ കൊലപാതകത്തിനെത്തിയത്. കൊലക്കു പിന്നില്‍ പ്രൊഫഷനല്‍ സംഘമാണെന്നാണ് വിവരം. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിന് സമാനമായ ആസൂത്രണമാണ് ഇവിടെയും നടന്നതെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസില്‍ ഇന്നലെ രാവിലെ ആറു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. കേസില്‍ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. എട്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇതുവരെ 130ഓളം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ഇവരെ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സെയ്ഫുദ്ദീന് അക്രമവിവരം മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നു എന്ന നിഗമനത്തിലുറച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്. ചെറിയ വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. നഗരത്തില്‍ പഠിക്കുന്നവര്‍ക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം 'കൊച്ചിന്‍ ഹൗസ്' എന്ന പേരില്‍ കാംപസ് ഫ്രണ്ട് ഹോസ്റ്റല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയാണ് വിദ്യാര്‍ഥിയായ മുഹമ്മദിന്റെ നിര്‍ദേശപ്രകാരം അക്രമികള്‍ തമ്പടിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് വാടകയ്ക്ക് എടുത്തു നല്‍കിയത് കൈവെട്ട് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഒരാളാണെന്നും സൂചനയുണ്ട്.
അതിനിടെ, അന്വേഷണം പരാജയപ്പെട്ടെന്നും ആക്ഷേപം ഉയര്‍ന്നു. കൊലക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു തെളിവുകള്‍ നശിപ്പിക്കാനും വേണ്ടിവന്നാല്‍ രാജ്യം വിടാനും വേണ്ടുവോളം സമയം ലഭിച്ചു കഴിഞ്ഞതായി ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചിയിലെ പൊലിസ് ഉന്നതരുമായി ഡി.ജി.പി ഈ ആശങ്ക പങ്കുവച്ചതായാണ് വിവരം. കൈവെട്ട് കേസിലെ പ്രതികളില്‍ ചിലരെ വര്‍ഷങ്ങള്‍ക്കു ശേഷമാണു പിടികൂടിയതെന്ന കാര്യവും ഡി.ജി.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ പ്രതിസന്ധിയില്ലെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷനര്‍ എം.പി ദിനേശ് പറഞ്ഞു. അന്വേഷണ പുരോഗതി ഡി.ജി.പിയും വിലയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago