HOME
DETAILS
MAL
നവീകരണത്തിന്റെ ഭാഗമായി അന്തിക്കാട്ടുകുളം വറ്റിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി
backup
March 30 2019 | 07:03 AM
അന്തിക്കാട്: നവീകരണത്തിന്റെ ഭാഗമായി അന്തിക്കാട്ടുകുളം വറ്റിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി. ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനും മറ്റുമായി നാലര ഏക്കറോളം വരുന്ന കുളമാണ് അധികൃതര്‍ വറ്റിച്ചത്. ഇതു മൂലം മേഖലയിലെ കിണറുകളും ചെറുകുളങ്ങളും വറ്റിത്തുടങ്ങി.
അന്തിക്കാട്ടു കുളത്തില്‍ വെള്ളമുള്ളപ്പോള്‍ പ്രദേശത്തെ കിണറുകള്‍ വറ്റാറില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മേഖലയിലെ ജനങ്ങള്‍ നേരിടുന്നത്. അന്തിക്കാട് ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിന്റേതാണ് കുളം.
കുളത്തിന്റെ നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. വേനലിനു മുന്‍പ് കുളം വറ്റിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."