സമൂഹ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിയന്ത്രണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പൊതു ജനങ്ങള്‍ കൂടുതലായി എത്തുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം.
കൊവിഡ് സമൂഹ വ്യാപനം തടയുന്നതിനു വേണ്ടിയാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമായും തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും പൊലിസ് സ്‌റ്റേഷനുകളിലുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുത്ത് പഞ്ചായത്ത് ഓഫിസ് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നും മറ്റു ജില്ലകളില്‍ ജീവനക്കാര്‍ ക്വറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നതിനാല്‍ ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. താപനില പരിശോധിച്ചതിനു ശേഷം മാത്രമേ കടത്തി വിടൂ. ഓഫിസ് പരിസരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല.
പൊതു ജനങ്ങള്‍ കൂടുതലായി എത്തുന്ന ഓഫിസുകളുടെ പരിസരത്ത് കൈ ശുചീകരിക്കാനുള്ള സൗകര്യവും സാനിറ്റൈസറും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഓഫിസിലെത്തുന്നവരുടെ പേര്, വിലാസം, ഫോണ്‍നമ്പര്‍, കാണേണ്ട ഉദ്യോഗസ്ഥന്റെ പേര് എന്നിവ രേഖപ്പെടുത്താന്‍ പ്രത്യേകം ജീവനക്കാരെ നിയമിക്കും. അപേക്ഷകളും മറ്റു നടപടിക്രമങ്ങളും കഴിവതും ഓണ്‍ലൈന്‍ വഴിയാക്കാന്‍ പ്രോത്സാഹിപ്പിക്കണം.
അന്വേഷണങ്ങള്‍ ഫോണ്‍ വഴിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ നേരിട്ടു കാണേണ്ടത് ആവശ്യമാണെങ്കില്‍ അതിനു ഫോണ്‍വഴി സമയം നിശ്ചയിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഓഫിസ് പരിസരത്ത് ആളുകള്‍ കൂടി നില്‍ക്കുകയും തുപ്പുകയും ചെയ്യുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും ലിഫ്റ്റുള്ള ഓഫിസുകളില്‍ ലിഫ്റ്റില്‍ കയറുന്നവരുടെ എണ്ണം നിശ്ചയിച്ച് നോട്ടിസ് പതിക്കണമെന്നും 10 വയസില്‍ താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ഓഫിസുകളില്‍ എത്തുന്നത് ഒഴിവാക്കുകയും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ നടപ്പാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a few seconds ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 5 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 44 minutes agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 6 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3