12 യുവതികളെ ദാമ്പത്യ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി വരവൂര്‍ മഖാം ട്രസ്റ്റ്
ചെറുതുരുത്തി: വരവൂര്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ജീവ കാരുണ്യത്തിന്റെ മഹനീയ പാത. സുല്‍ഫത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി വരവൂര്‍ മഖാം ട്രസ്റ്റ്. മഖാമിലെ സേവകനായിരുന്ന ഹസന്‍കുട്ടിയുടെ പുത്രിയായ സുല്‍ഫത്തിന്റെ വിവാഹത്തിന് അഞ്ച് പവന്‍ സ്വര്‍ണവും25,000 രൂപ സഹായവുമായി നല്‍കിയ എം കെ.എം ട്രസ്റ്റ് നാനാജാതി മതസ്ഥരായ 12 യുവതികളുടെ വിവാഹത്തിനുള്ള സഹായവും വിതരണം ചെയ്തു.
സുല്‍ഫത്തിന്റെ നിക്കാഹ് സമ്മേളന വേദിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നടന്നു. നേര്‍ച്ചയോടനുബന്ധിച്ച് നടന്ന അജ്മീര്‍ ഫഖീര്‍ അമ്പംകുന്ന് ബീരാന്‍ ഔലിയ മൗലീദിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും സാധു വിവാഹ സഹായ നിധിയുടെ വിതരണോദ്ഘാടനവും പാണക്കാട് സയ്യിദ് സാദ്വിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ, പ്രമുഖ പ്രഭാഷകന്‍ എം.എം നൗഷാദ് ബാഖവി, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
വരവൂര്‍ മഹല്ല് ഖത്തീബ് അഷറഫ് അഹ്‌സനി അധ്യക്ഷനായി. സയ്യിദ് എം. പി. കുഞ്ഞി കോയ തങ്ങള്‍, വരവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് അബദുല്‍ ഖാദിര്‍ സാഹിബ്, ബ്രഹ്മശ്രീ ശുദ്ധവിഗ്രഹ സ്വരുപാ നന്ദ തീര്‍ത്ഥപാദര്‍, ഫാദര്‍. ഡോക്ടര്‍ ദേവസി പന്തലൂക്കാരന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ബാബു, വാപ്പുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ട്രസ്റ്റ് അംഗം എം.എച്ച് ഷൗക്കത്ത് അലി ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം.എച്ച് മുഹമ്മദലി കാലടി, ജനറല്‍ സെക്രട്ടറി ബി.ബി ഷരീഫ്, ട്രഷര്‍ അബ്ദുല്‍ സമ്പൂര്‍ ബീ.ബി, ഷെഹീര്‍ദേശമംഗലം സലീം അന്‍വരി വരവൂര്‍, കെ.വി ഉമ്മര്‍ അഹമ്മദ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."