കെ.എസ്.ആര്.ടി.സി: എം.ഡിയും യൂനിയനുകളും തമ്മിലുള്ള പ്രശ്നം രൂക്ഷം
തിരുവനന്തപുരം: മാസപ്പിരിവ് തടഞ്ഞ കെ.എസ്.ആര്.ടി.സിയിലെ യൂനിയനുകള്‍ ഒറ്റക്കെട്ടായി നീങ്ങുന്നതിനിടെ അംഗീകൃത യൂനിയനുകളുമായി എം.ഡി ടോമിന് തച്ചങ്കരി ചര്‍ച്ച നടത്തുന്നു. സി.ഐ.ടി.യു, ടി.ഡി.എഫ് യൂനിയനുകളുമായാണ് ചര്‍ച്ച നടത്തുക.
യൂനിയനുകള്‍ ജീവനക്കാരുടെ അനുമതിയില്ലാതെ അവരുടെ അക്കൗണ്ടുകളില്‍നിന്ന് മാസപ്പിരിവ് ഈടാക്കരുതെന്ന് എസ്.ബി.ഐക്ക് തച്ചങ്കരി കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് അംഗീകാരമില്ലാത്ത സംഘടനകള്‍ക്ക് ഉള്‍പ്പെടെ തൊഴിലാളികളില്‍നിന്ന് മാസവരി ഈടാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ യൂനിയനുകള്‍ തച്ചങ്കരിക്കെതിരേ ഒറ്റക്കെട്ടാകുകയായിരുന്നു. ഇതുവരെയുള്ള പരിഷ്കരണ നടപടികളില്‍ ഭരണാനുകൂല സംഘടനയായ കെ.എസ്.ആര്.ടി.എ ഉള്‍പ്പെടെയുള്ള യൂനിയനുകള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും പ്രതിപക്ഷ യൂനിയനുകള്‍ക്കൊപ്പം ചേര്‍ന്നിരുന്നില്ല. എന്നാല്‍ അവരുടെകൂടി സാമ്പത്തിക സ്രോതസില്‍ തച്ചങ്കരി കൈവച്ചതോടെ എല്ലാവരും ഒരേസ്വരത്തില്‍ എതിരഭിപ്രായവുമായി എത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."