ഡെങ്കിപ്പനി: ആളിക്കത്തി പ്രതിഷേധം
മട്ടന്നൂര്‍: മട്ടന്നൂരില്‍ പടര്‍ന്നു പിടിക്കുന്ന ഡെങ്കിപ്പനി തടയാന്‍ നടപടി സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധം വ്യാപിക്കുന്നു. പനി തടയാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയുട്ടുണ്ടെന്ന് പറയുമ്പോഴും ദിനംപ്രതി നിരവധിയാളുകളാണ് ചികിത്സ തേടുന്നത്.
ഇന്നലെ മാത്രം പത്തു പേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടി. ഇരിട്ടി, കൂത്തുപറമ്പ് മേഖലയിയിലും പനി പടര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച നഗരത്തിലെ കച്ചവട സ്ഥാപനങ്ങളും റസ്റ്റോറന്റുകളും അടച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. ഡെങ്കി സ്ഥിരീകരിച്ച് ഏഴു ദിവസമാകുമ്പോഴേക്കും നൂറിലേറെ പേരാണ് ചികിത്സ തേടിയത്.
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും നഗരസഭയും അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ഇന്ന് യു.ഡി.എഫ് മട്ടന്നൂര്‍ നഗരസഭയില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.
ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയാന്‍ ഫലപ്രദമായ പ്രതിരോധ നടപടി സ്വീകരിക്കാനോ രോഗം പിടിപെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനോ നഗരസഭ തയാറാകുന്നില്ലെന്ന് യു.ഡി.എഫ് നേതാക്കളായ എം. ദാമോദരന്‍, ടി.വി രവീന്ദ്രന്‍, വി.എന്‍ മുഹമ്മദ്, കെ.കെ കുഞ്ഞമ്മദ്, പി.പി ജലീല്‍, എന്‍.സി സുമോദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."