HOME
DETAILS

പൊതുമാപ്പ് ; അംബാസഡറുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി കൂടിക്കാഴ്ച നടത്തി

  
backup
April 20 2017 | 02:04 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%82%e0%b4%ac%e0%b4%be%e0%b4%b8%e0%b4%a1%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദുമായി കൂടിക്കാഴ്ച നടത്തി. പൊതുമാപ്പില്‍ ഇന്ത്യയിലേക്കു മടങ്ങുന്നവര്‍ക്കു ആവശ്യമായ മുഴുവന്‍ സേവനങ്ങളും എംബസി ഒരുക്കിയിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഗ്രാമാന്തരങ്ങളില്‍ നിയമ ലംഘകരായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് എംബസിയുടെ ശ്രമം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായിക്കുന്നുണ്ട്. ഇതിനു പുറമെ എംബസി ഉദ്യോഗസ്ഥര്‍ വിദൂര നഗരങ്ങള്‍ സന്ദര്‍ശിച്ച് ഔട്ട്പാസ് അപേക്ഷകള്‍ സ്വീകരിക്കുന്നുമുണ്ട്. എംബസിയിലെത്തുന്നവര്‍ക്ക് ഡ്യൂട്ടി സമയം പോലും നഷ്ടപ്പെടാതെ വളരെ വേഗം നടപടി പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

2013ലെ പൊതുമാപ്പു വേളയില്‍ വളന്റിയര്‍മാരുടെ സഹായത്തോടെ മാതൃകാപരമായ സേവനമാണ് എംബസി നിര്‍വഹിച്ചത്. അന്നത്തേതുപോലെ സുസജ്ജമാണ് എംബസി. അതുകൊണ്ടുതന്നെ 12 മണിക്കൂറില്‍ നിര്‍വ്വഹിക്കാനുളള കൃത്യനിര്‍വഹണം മൂന്നു മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. എംബസിയിലെത്തുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ടവര്‍ക്ക് സൗജന്യ ഫോം വിതരണം ചെയ്യുകയും പൂരിപ്പിക്കേണ്ടവര്‍ക്ക് അതിനു സൗകര്യവും നല്‍കുന്നുണ്ട്. സഊദി അറേബ്യ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധി അംബാസഡറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ വരെ 15,724 അപേക്ഷകള്‍ എംബസി സ്വീകരിക്കുകയും 14,318 ഔട്ട്പാസ് വിതരണം ചെയ്തതായും വെല്‍ഫെയര്‍ വിഭാഗം കോണ്‍സലര്‍ അനില്‍ നൗട്ടിയാല്‍ പറഞ്ഞു.

അംബാസഡര്‍ നേരിട്ട് ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച പ്രവര്‍ത്തനമാണ് എംബസി നടത്തുന്നതെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. കെ.എം.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ഷാജി ആലപ്പുഴ, എം. മൊയ്തീന്‍ കോയ, ഇബ്രാഹിം ഹാജി കീഴേടത്തില്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago