പതിമൂന്നാം നാള്; ഇന്ധനവില താഴോട്ടില്ല, വര്‍ധന പെട്രോള്‍ ലിറ്ററിന് 56 പൈസ ഡീസല്‍ 60 പൈസ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്.
ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്ററിന് 7 രൂപ 28 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 7രൂപ 9 പൈസയുമാണ് കൂടിയത്.
ജൂണ്‍ മാസം ഏഴാം തിയതി മുതലാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്. രാജ്യാന്തര വിപണയില്‍ എണ്ണവില കൂടിയതിന്റെ പേരിലാണ് രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് വരുത്തിത്തുടങ്ങിയത്.
എന്നാല്‍ ജൂണ്‍ ആറിന് 42 ഡോളറായിരുന്ന എണ്ണവീപ്പയ്ക്ക് ജൂണ്‍ 12 ഓടെ 38 ഡോളറായി കുറഞ്ഞു. പക്ഷേ രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വരുത്തിയില്ല. ഇനിയും വില വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ നല്കുന്ന സൂചനകള്‍.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് ഇന്ധനവിലക്കയറ്റത്തിന് ന്യായീകരണമായി കമ്പനികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."