HOME
DETAILS

  
backup
July 14 2016 | 05:07 AM

45149-2

ഈജിപ്തില്‍ അനധികൃത തടവെന്ന് ആംനെസ്റ്റി
ലണ്ടന്‍: ഈജിപ്തില്‍ മനുഷ്യാവകാശ ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍. നൂറുകണക്കിന് പേരെ സുരക്ഷാസേന അനധികൃതമായി തടവില്‍ പീഡിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2015 ആദ്യത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നുവെന്നും ഇതില്‍ 14 വയസിനു താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ കാണാതായവര്‍ക്കു പിന്നില്‍ സര്‍ക്കാരിന്റെ കൈകളുണ്ട്. വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുട്ടികള്‍ എന്നിവരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.
ഈജിപ്തിന്റെ ദേശീയനയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ആളുകളെ പീഡിപ്പിക്കുന്നതെന്ന് ആംനെസ്റ്റി മിഡില്‍ ഈസ്റ്റ് , നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ ഫിലിപ്പ് ലൂതര്‍ പറഞ്ഞു. എന്നാല്‍ സംഭവം ഈജിപ്ത് വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ആംനെസ്റ്റി റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്നും ഈജിപ്ത് പറഞ്ഞു.
ഓരോ ദിവസവും മൂന്നു മുതല്‍ നാലു പേര്‍ ഈജിപ്തില്‍ നിന്ന് കാണാതാവുന്നുണ്ടെന്നും ഇവരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയാണെന്നും ആംനെസ്റ്റി പറയുന്നു.
2015 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 266 പേരെ ഇത്തരത്തില്‍ കാണാതായതായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. 17 കേസുകളിലായി അഞ്ച് കുട്ടികളെയും ഈജിപ്ത് അനധികൃത തടവില്‍ പാര്‍പ്പിച്ചതായാണ് ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  40 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago