HOME
DETAILS
MAL
ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി റെയില്‍വേ
backup
June 19 2020 | 03:06 AM
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തിയില്‍ അസ്വാരസ്യം നിലനില്‍ക്കേ, ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി റെയില്‍വേ. കമ്പനിയുമായുള്ള സിഗ്നലിങ്, ടെലികമ്യൂണിക്കേഷന്‍ കരാറാണ് ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
447 കിലോമീറ്റര്‍ നീളമുള്ള കാണ്‍പൂര്‍-ദീന്‍ദയാല്‍ ഉപാധ്യായ് പാതയിലെ ഇത്തരം പ്രവൃത്തികള്‍ക്ക് ബെയ്ജിങ് നാഷനല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നലിങ് ആന്‍ഡ് കമ്യൂണിക്കേഷനുമായായിരുന്നു കരാര്‍. പ്രവൃത്തിക്കു വേഗത പോരെന്നാണ് കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ കാരണം വ്യക്തമാക്കിയിരിക്കുന്നത്. 471 കോടി രൂപയ്ക്കായിരുന്നു ഈ കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."