HOME
DETAILS

ഡി.ജി.പി നിയമനം സുപ്രിംകോടതി വിധി ചരിത്രപരം

  
backup
July 05 2018 | 21:07 PM

dgp-appointment-supremecourt-historical-spm-editorial

പൊലിസ് മേധാവികളെ അതത് കാലത്തെ ഭരണകൂടങ്ങള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരേ ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ചരിത്രപരമായ ഒരു വിധി പ്രസ്താവത്തിലൂടെ സുപ്രിം കോടതി.
സത്യസന്ധരും മികവു പുലര്‍ത്തുന്നവരുമായ പൊലിസ് ഉദ്യോഗസ്ഥരെ തങ്ങളുടെ ഇംഗീതത്തിനനുസരിച്ച് ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവരുടെ സീനിയോറിറ്റിയും പ്രാഗല്ഭ്യവും മറികടന്ന് പാര്‍ശ്വവര്‍ത്തികളെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും ഇഷ്ടമില്ലാത്തവരെ കാലാവധി കഴിയും മുമ്പ് മറ്റൊരു തസ്തികയിലേക്ക് മാറ്റുന്നതും തരം താഴ്ത്തുന്നതും അതത് കാലത്തെ ഭരണകൂട പതിവ് രീതികളാണ്. ഡി.ജി.പി തസ്തികയില്‍ നിന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ ആ ഉദ്യോഗസ്ഥനെ മാറ്റരുതെന്നാണ് സുപ്രിം കോടതി പറയുന്നത്. ഇതു സംബന്ധിച്ച് മുന്‍ ഡി.ജി.പി പ്രകാശ് സിങ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു 2006ല്‍. രണ്ടു വര്‍ഷം തികയാതെ ഡി.ജി.പിയെ മാറ്റരുതെന്ന് അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍ഹ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വിധി പറഞ്ഞിരുന്നുവെങ്കിലും പല സംസ്ഥാനങ്ങളും വിധിയെ മറികടക്കുവാന്‍ പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തുകയായിരുന്നു.
സംസ്ഥാന പൊലിസ് മേധാവിയായി യു.പി.എസ്.സി തയാറാക്കുന്ന മൂന്നംഗ പാനലില്‍ നിന്നായിരിക്കണം മേലില്‍ നിയമനം നടത്തേണ്ടതെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. 2006ലെ സുപ്രിം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് തന്നെ അകാരണമായി ഡി.ജി.പി സ്ഥാനത്ത് നിന്നും നീക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചതും സുപ്രിം കോടതി അദ്ദേഹത്തിനനുകൂലമായി വിധി പറഞ്ഞതും.
പ്രകാശ് സിങ് കേസില്‍ സേനയുടെ നവീകരണത്തിനായി സുപ്രിം കോടതി മുന്നോട്ട് വച്ച ഏഴു നിര്‍ദേശങ്ങളില്‍ രണ്ടാമത്തേതായിരുന്നു ഡി.ജി.പിമാരെ യു.പി.എസ്.സി തയാറാക്കുന്ന പാനലില്‍ നിന്നും നിയമിക്കണമെന്ന വ്യവസ്ഥ. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സേനാ കാലാവധി, ഔദ്യോഗിക കാലത്തെ സേവനം, സേനയെ നയിക്കാനുള്ള ഭരണ പരിചയം എന്നിവ കണക്കിലെടുത്ത് വേണം പാനല്‍ തയ്യാറാക്കേണ്ടതെന്നും 2006ലെ പ്രകാശ് സിങ് കേസ് വിധിന്യായത്തില്‍ സുപ്രിം കോടതി വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇതിനെയെല്ലാം രാഷ്ട്രീയ മോഹ സാഫല്യത്തിന് വേണ്ടി അതത് കാലത്തെ ഭരണകൂടങ്ങള്‍ നിയമഭേദഗതിയിലൂടെ അട്ടിമറിച്ചു.
യു.പി.എസ്.സി തയാറാക്കിയ പാനലില്‍ നിന്നും നിയമനം നല്‍കിയത് അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണവ. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പ്രകാശ് സിങ് കേസ് വിധിയെ മറികടക്കുവാന്‍ 18 (2), 97 (2) എന്നീ ഭേദഗതികള്‍ ഉള്‍പ്പെടുത്തി. സുപ്രിം കോടതി ഈ രണ്ട് വകുപ്പുകളും റദ്ദാക്കിയിരിക്കുകയാണിപ്പോള്‍. ഭരണഘടനാ പ്രകാരം ക്രമസമാധാന നില സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്ന വാദം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹരജിയുമായി സുപ്രിം കോടതിയെ സമീപിക്കുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇപ്പോഴത്തെ വിധി പ്രകാരം മേലില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊലിസ് മേധാവിയെ യു.പി.എസ്.സി തയാറാക്കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമിക്കുവാന്‍ സാധിക്കുകയുള്ളൂ. ഡി.ജി.പി വിരമിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് തന്നെ പുതുതായി നിയമിക്കപ്പെടാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് നല്‍കണം. ഇതില്‍ നിന്നു പ്രഗല്ഭരായ മൂന്ന് പേരുടെ പട്ടിക യു.പി.എസ്.സി സംസ്ഥാന സര്‍ക്കാരിന് നല്‍കും. അതില്‍ നിന്നൊരാളെ നിര്‍ബന്ധമായും സര്‍ക്കാര്‍ ഡി.ജി.പിയായി നിയമിക്കേണ്ടിവരും. താല്‍ക്കാലിക ഡി.ജി.പി നിയമനവും പാടില്ല. നിയമിക്കപ്പെടുന്ന ഡി.ജി.പിക്ക് രണ്ടു വര്‍ഷം കാലാവധിയും ഉണ്ടായിരിക്കണം.
ഇങ്ങനെ വരുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പൊലിസിനെ ഉപയോഗിച്ച് അവരുടെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള വഴികളാണ് അടയുക. പൊലിസ് കൂടുതല്‍ കര്‍മനിരതരും ജനങ്ങളോട് പ്രതിബദ്ധതയുള്ളവരും ആയിത്തീരും. പൊലിസിനെ നവീകരിക്കാന്‍ ക്രമസമാധാനപാലന രംഗത്ത് സത്യസന്ധമായി ഇടപെടുവാനും ഐ.പി.എസ് ഓഫിസര്‍മാര്‍ക്ക് കഴിയും. തൊഴിലിനോട് ആത്മാര്‍ഥതയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള പൊലിസ് ഓഫിസര്‍മാര്‍ക്ക് നിര്‍ഭയരായി ജോലി ചെയ്യാന്‍ കഴിയും. രക്ഷിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം ഉണ്ടാകില്ലെന്ന് വരുമ്പോള്‍ രാഷ്ട്രീയ നേതാക്കളെ പ്രീണിപ്പിച്ചുപോന്ന പൊലിസ് ഓഫിസര്‍മാരും കൃത്യമായി ജോലി ചെയ്യാന്‍ തുടങ്ങും. പൊലിസിലെ ക്രിമിനല്‍ വല്‍ക്കരണവും ഇതോടെ ഇല്ലാതാകും. മിടുക്കരായ സീനിയര്‍ ഓഫിസര്‍മാരെ മാറ്റിനിര്‍ത്തി പാര്‍ശ്വവര്‍ത്തികളായവരെ ഡി.ജി.പി സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന രീതി അവസാനിക്കും. ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ പൊലിസുകാര്‍ അവരുടെ ഡ്യൂട്ടി കൃത്യതയോടെ നടപ്പാക്കാന്‍ തുടങ്ങും. പൊലിസിനെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോഴാണ് നിയമവാഴ്ച തകരുന്നത്. ക്രമസമാധാനപാലന രംഗത്ത് വീഴ്ച ഉണ്ടാകുന്നത്. സുപ്രിം കോടതി വിധിയോടെ ഇതെല്ലാം ഇനി ഇല്ലാതാകും. പൊലിസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് ഭരണകൂടത്തിലും നിയമവാഴ്ചയിലും വിശ്വാസം ഉണ്ടാകൂ. നഷ്ടപ്പെട്ട അവിശ്വാസത്തെ തിരികെപിടിക്കുന്നതാണ് സുപ്രിം കോടതി വിധി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago