ഇന്ത്യന്‍ ഷെല്ലാക്രമണം: നാലുപേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്
മുസഫറാബാദ്: പാക് അധീന കശ്മിരില്‍ ഇന്ത്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് കൊല്ലപ്പെട്ടതായി പാകിസ്താന്. ഭിംബര്‍ ജില്ലയില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഡെറ്റോറ്റ് ഗ്രാമത്തിലെ പശുക്കള്ക്കുവേണ്ടിയുണ്ടാക്കിയ ഷെഡ്ഡിനു മുന്നില്‍ പ്രാവുകളെ പറത്തുമ്പോഴായിരുന്നു ഷെല്‍ പതിച്ചതെന്ന് നക്യാല്‍ അസി. കമ്മിഷണര്‍ സര്‍ദാര്‍ ഉമര്‍ ഫാറൂഖ് പറഞ്ഞു.
കോട്ട്ലി ജില്ലയിലെ നക്യാലിലെ റസീം സലിം(21), സഹോദരന് തസീം സലിം(18), ബന്ധു അലി മഅ്റൂഫ്(14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാളകള്‍ക്കും സ്ഫോടനത്തില്‍ പരുക്കേറ്റു.
ഭിംബര്‍ ജില്ലയിലെ ബര്‍നാലയില്‍ ഇന്ത്യന്‍ സേനയയച്ച ഷെല്‍ പതിച്ച് ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
55കാരിയായ റഷീദ ബീഗമാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനു പരുക്കേറ്റു. രാത്രി 9.45ന് ഉറങ്ങുന്നതിനിടെ ഷെല്‍ പതിക്കുകയായിരുന്നുവെന്ന് പൊലിസ് സൂപ്രണ്ട് മിര്‍ മുഹമ്മദ് ആബിദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."