HOME
DETAILS
MAL
മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം
backup
April 20 2017 | 06:04 AM
മൂന്നാര്‍: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സി.പി.എം. മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലിസുകാരെയും കൊണ്ടു വന്നത് ശരിയല്ല. ഭരണം കയ്യേറാമെന്ന് സബ് കലക്ടറും മാധ്യമങ്ങളും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. പൊലിസും സബ്കലക്ടറും ജനങ്ങളെ പേടിപ്പിക്കുകയാണ്. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."