കശ്മിര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രകടനം
ന്യൂഡല്‍ഹി: കശ്മിരില്‍ സൈനികരുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രകടനം. അഖിലേന്ത്യാ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി കവിതാകൃഷ്ണന്‍, ഷബ്‌നം ഹഷ്മി തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റും കശ്മിരി സ്വദേശിനിയുമായ ഷഹലാ റാഷിദ് അടക്കമുള്ള വിദ്യാര്‍ഥികളും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. കശ്മിരിലെ പ്രശ്‌നം രാഷ്ട്രീയപരമാണ്, തോക്കിലൂടെ അതിന് പരിഹാരം കാണാനാവില്ല, അഫ്‌സ്പ പിന്‍വലിക്കുക തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തി. കശ്മീരില്‍ സാധാരണ സ്ഥിതി കൊണ്ടുവരാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും കശ്മിരീ ജനങ്ങളുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഷബ്‌നം ഹഷ്മി പറഞ്ഞു.
അതേസമയം, പ്രകടനം തടസ്സപ്പെടുത്താന്‍ സംഘം ചേര്‍ന്നെത്തിയ ഏതാനും പേര്‍ ശ്രമിച്ചു. പ്രകടനക്കാര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലുള്ള മുദ്രാവാക്യം മുഴക്കിയ ഇവര്‍, ജെ.എന്‍.യുവിനെതിരേയും ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമായും മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പൊലിസ് ഇടപെട്ട് ഇവരെ പ്രകടനക്കാരുടെ അടുത്ത് നിന്നു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."