HOME
DETAILS
MAL
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഉടനെന്ന് കെ.സി വേണുഗോപാല്‍
backup
March 30 2019 | 08:03 AM
മുംബൈ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍. മൂന്ന് സംസ്ഥാനങ്ങളില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അടിയന്തരമായി തീരുമാനമുണ്ടാകും. എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എം ഇടപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീരുമാനം വൈകുമ്പോള്‍ മുസ്ലിം ലീഗിനുണ്ടാകുന്ന ആശങ്ക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കുമെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതോടെ വയനാട്ടില്‍ പലയിടത്തും പാര്‍ട്ടി ഓഫിസുകള്‍ പോലും അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."