HOME
DETAILS

കൊടുംചൂടില്‍ അവധിക്കാല ക്ലാസുകള്‍ വിലക്കി വിദ്യാഭ്യാസ വകുപ്പ്

  
backup
March 30 2019 | 09:03 AM

holiday-in-school-band-sp-class

 

തിരുവനന്തപുരം: ഇനി അവധിക്കാലം. പാഠ പുസ്തകങ്ങള്‍ക്കും സ്‌കൂള്‍ യാത്രകള്‍ക്കും അവധി നല്‍കി രണ്ടുമാസത്തേക്ക് കളിയാരവം. വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കായി അടച്ചത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ബുധനാഴ്ചയും എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ചയും തീര്‍ന്നിരുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയാണ് രണ്ടുമാസത്തെ വേനലവധിക്കായി പൊതുവിദ്യാലയങ്ങള്‍ അടച്ചത്.

അടുത്ത വര്‍ഷത്തേക്ക് ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പുസ്തകം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പൂട്ടുംമുമ്പ് ലഭ്യമാക്കിയട്ടുണ്ട്. അടുത്ത വര്‍ഷം 200 അധ്യായന ദിനങ്ങള്‍ ഉറപ്പാക്കുന്നതും പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി തീര്‍ക്കുന്നതുമായ 2019 20 അധ്യാന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും സര്‍ക്കാര്‍ പുറത്തിറക്കി. മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസ കലണ്ടര്‍ അച്ചടിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചെത്തിച്ചതിന് പിന്നാലെ അടുത്തവര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളും അച്ചടിച്ച് ഡിപ്പോകളിലെത്തിച്ചു. 63 ടൈറ്റിലുകളിലായി 3954426 പുസ്തകങ്ങളാണ് ഹയര്‍സെക്കന്‍ഡറിക്ക് അടുത്ത വര്‍ഷം പുതുതായി ആവശ്യമായി വരുന്നത്. ഇവയില്‍ 2, 22, 552 പുസ്തകങ്ങളും അച്ചടിച്ച് ഡിപ്പോകളിലെത്തിച്ച് വിതരണം തടുങ്ങി.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായുള്ള ക്യാംപുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 110 മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. 9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്.

കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്ത് അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. സി.ബി.എസ്.ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ല.

ഇതുസംബന്ധിച്ച വിശദ സര്‍ക്കുലര്‍ ശനിയാഴ്ച ഇറങ്ങും. സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്താണ് വിദ്യാഭ്യാസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അവധിക്കാല ക്ലാസുകള്‍ ഈ വര്‍ഷം നടത്തേണ്ടതിെല്ലന്ന് തീരുമാനിച്ചത്.

കൊടുംചൂടില്‍ ക്ലാസുകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാല ക്ലാസുകള്‍ക്കെതിരെ ബാലാവകാശ കമീഷന്‍ ഉത്തരവും ഉണ്ട്.

അതേസമയം പരമാവധി 10 ദിവസം വരെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാം. ചൂട് നിയന്ത്രണ സംവിധാനങ്ങള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കിയ ശേഷം അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സംഘാടകര്‍ അപേക്ഷ നല്‍കണം.

എഇഒ മുതലുള്ള ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി ആവശ്യമായ മുന്നൊരുക്കം ഉണ്ടെന്ന് ഉറപ്പാക്കിയശേഷം രേഖാമൂലമുള്ള അനുമതിയോടെയോ 10 ദിവസത്തില്‍കൂടാത്ത ക്യാമ്പുകളും ശില്‍പ്പശാലകളും നടത്താവൂ. സ്‌പെഷ്യല്‍ ക്ലാസുകളോ അവധിക്കാല ക്ലാസുകള്‍ക്കോ അനുമതിയുണ്ടാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago