ജെയ്ഷ് ഭീകരരില്‍ നിന്ന് യു.എസ് നിര്‍മിത റൈഫിള്‍ കണ്ടെത്തി: പാക് ബന്ധത്തിന് തെളിവെന്ന് സൈന്യം
ന്യൂഡല്‍ഹി: ജയ്ഷേ ഭീകരരില്‍ നിന്ന് പാക് സൈന്യം ഉപയോഗിക്കുന്ന യു.എസ് നിര്‍മിത റൈഫിള്‍ കണ്ടെത്തിയെന്ന് സൈന്യം. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് റൈഫില്‍ കണ്ടെത്താനായത്.
ഏറ്റുമുട്ടലില്‍ പാകിസ്താന് സ്വദേശി എന്ന് സംശയിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകരന് കൊല്ലപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അത്യാധുനിക എം 4 കാര്‍ബൈന്‍ തോക്കാണ് സൈന്യം കണ്ടെടുത്തത്. 2018 ഒക്ടോബറില്‍ കശ്മീരിലെ ട്രാലില്‍ കൊല്ലപ്പെട്ട മസൂദ് അസറിന്റെ ബന്ധുവായ ഉസ്മാന് ഹൈദറില്‍ നിന്നും ഇതേ തോക്ക് കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് റൈഫിള്‍ കണ്ടെത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.
ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ക്ക് പാകിസ്താന് സൈനവുമായും സ്പെഷ്യല്‍ ഫോഴ്സുമായുമുള്ള ബന്ധത്തിന്റെ തെളിവാണ് കണ്ടെത്തിയ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."