എണ്ണം മറന്ന മകളെ പിതാവ് ഉള്ളിതീറ്റിച്ചു കൊന്നു
ഔറംഗബാദ്: എണ്ണുന്നതിനിടെ സംഖ്യകള്‍ മറന്നുപോയ മകളെ പിതാവ് ശിക്ഷിച്ചു. ആറു വയസുകാരിയായ മകള്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ദാരുണ സംഭവം. ബാരാപൂര് ഗ്രാമത്തിലെ സഞ്ജയ് കുട്ടെയെന്ന പിതാവാണ് മകളെ ക്രൂരമായി ശിക്ഷിച്ചു കൊന്നത്. ഹോം വര്‍ക്കുകള്‍ പരിശോധിക്കുന്നതിനിടെ മകള്‍ ഭാരതിയോട് ഇയാള്‍ എണ്ണാന്‍ ആവശ്യപ്പെട്ടു. ഒന്നു മുതല്‍ 12 വരെ മകള്‍ എണ്ണി. ബാക്കി മറന്നപ്പോള്‍ പിതാവിന്റെ വക അടി തുടങ്ങി. പിന്നീട് ശിക്ഷയായി വായില്‍ ഉള്ളി തിരുകിക്കയറ്റി വിഴുങ്ങാന്‍ ആവശ്യപ്പെട്ടു. ഇതു വിഴുങ്ങിയ മകള്‍ ഉള്ളി തൊണ്ടയില്‍ കുരുങ്ങി ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യയും മകനും സംഭവത്തിന് സാക്ഷികളാണ്. സംഭവം ഒളിപ്പിക്കാനായിരുന്നു പിതാവിന്റെ ശ്രമം. ഇയാള്‍ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിനടുത്തായി മറവു ചെയ്യുകയും ചെയ്തു. പൊലിസ് മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."