HOME
DETAILS

ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കില്ലെന്ന് സഊദി

  
backup
March 30 2019 | 10:03 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c
ജിദ്ദ: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും നടപടി സഊദി പൂര്‍ണമായും നിരാകരിക്കുന്നതായി വിദേശ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് പറഞ്ഞു. 30ാമത് അറബ് ഉച്ചകോടിക്കു മുന്നോടിയായി ചേര്‍ന്ന വിദേശ മന്ത്രിമാരുടെ സന്നാഹ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അധിനിഷ്ട സിറിയന്‍ പ്രദേശമായ ഗോലാന്‍ കുന്നുകളുടെ മേലുള്ള ഇസ്‌റാഈല്‍ പരമാധികാരം അംഗീകരിക്കുന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ തള്ളിക്കളയുന്നുവെന്ന് സഊദി വ്യക്തമാക്കി. ഗോലാന്‍ കുന്നുകളുടെ വിഷയത്തില്‍ സഊദിയുടെ നിലപാട് സുസ്ഥിരമാണ്. ഗോലാന്‍ കുന്നുകള്‍ സിറിയയുടെ മണ്ണാന്ന്. ഇതു ഇസ്രായില്‍ അധിനിവേശത്തിലൂടെ പിടിച്ചടക്കിയതാണ്. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും വിദേശ കാര്യമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയിലും മേഖലയുടെ സുരക്ഷാഭദ്രതയിലും സമാധാനത്തിലും അമേരിക്കന്‍ പ്രഖ്യാപനം ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകും. 
 
സിറിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സാധിക്കുന്നതിന് സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ നിലപാട് ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് സഊദി അറേബ്യ പ്രവര്‍ക്കുന്നത്. ഒന്നാമത് ജനീവ സമാധാന സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും യു.എന്‍ രക്ഷാ സമിതി 2254ാം നമ്പര്‍ പ്രമേയത്തിനും അനുസൃതമായി സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നതാണ് സഊദിയുടെ നിലപാട്. ഏറ്റവും ഫലപ്രദമായി വെല്ലുവിളികള്‍ നേരിടുന്നതിനും പൂതിയ മാറ്റങ്ങളുമായി ഒത്തുപോകുന്നതിനും സാധിക്കുന്നതിന് അറബ് ലീഗ് പരിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും സഊദി വിദേശ മന്ത്രി പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago