നുങ്കംപാക്കം ടെക്കി വധം: മകളുടെ ഘാതകനെ തിരിച്ചറിഞ്ഞ് വികാരാധീനനായി സദാനന്ദ
ചെന്നൈ: നുങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ സ്വാതിയെ അതിക്രൂരമായി വെട്ടിക്കൊന്ന രാംകുമാറിനെ തിരിച്ചറിയാനുള്ള മൂന്നാംഘട്ട പരേഡ് നടന്നു. പുഴല്‍ ജയിലിലെ മൂന്നാംഘട്ട തിരിച്ചറിയല്‍ പരേഡില്‍ പ്രതി രാംകുമാറിനെ അച്ഛനും പുസ്തക കടക്കാരനും കൃത്യമായി തിരിച്ചറിയുകയായിരുന്നു.
മകളെ കൊന്നയാളെ തിരിച്ചറിഞ്ഞപ്പോള്‍ സ്വാതിയുടെ അച്ഛന് നിയന്ത്രണം നഷ്ടമായി. എന്തിനു നീ എന്റെ മകളോട് ഇതു ചെയ്തുവെന്നു കണ്ഠമിടറിക്കൊണ്ട് സ്വാതിയുടെ പിതാവ് സദാനന്ദ ഗോപാലകൃഷ്ണന് പ്രതിയോടു ചോദിച്ചു. പ്രതിയെ കടന്നുപിടിച്ച് കരഞ്ഞുകൊണ്ട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നിറകണ്ണുകളോടെ നില്‍ക്കുകയായിരുന്നു രാംകുമാര്‍. പ്രതി രാംകുമാറുമായി സാദൃശ്യമുള്ള 35 തടവുകാരെയാണ് ജയില്‍ അധികൃതര്‍ തിരിച്ചറിയല്‍ പരേഡിനു കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ രാംകുമാറിനെ തിരിച്ചറിയാന്‍ സ്വാതിയുടെ പിതാവ് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് തിരിച്ചറിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പുസ്തക കച്ചവടക്കാരന് മൂന്നുവട്ടവും പ്രതിയെ തിരിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."