സഊദിയിൽ ഇന്ന് 45 മരണം, 4301 പുതിയ വൈറസ് ബാധിതർ, 1849 രോഗ മുക്തി, റിയാദിൽ മാത്രം 1091 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് 45 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4301 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1849 രോഗികളാണ് രോഗ മുക്തി നേടിയത്.
#الصحة تعلن عن تسجيل (4301) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (45) حالات وفيات رحمهم الله، وتسجيل (1849) حالة تعافي ليصبح إجمالي عدد الحالات المتعافية (95,764) حالة ولله الحمد. pic.twitter.com/y7ajdFWC29
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) June 19, 2020
നിലവിൽ 1,941 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 1091 രോഗ ബാധിതർ റിയാദിലാണ് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,184 ആയും വൈറസ് ബാധിതർ 150,292 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1849 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 95,764 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."