മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല; റവന്യൂമന്ത്രി
തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നാണ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ തുടക്കം മുതലേ സി.പി.എം- സി.പി.ഐ തര്‍ക്കം രൂപപ്പെട്ടിരുന്നു. ഇന്ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സൂര്യനെല്ലി പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചുനീക്കിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി അറിയിച്ചത്. കുരിശില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണമായിരുന്നുവെന്നും, സര്‍ക്കാര്‍ ഭൂമിയാണെങ്കില് അവിടെ ബോര്‍ഡ് വച്ചാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."