HOME
DETAILS

'വിമാനം കാത്തിരുന്ന ആ നാലു ജീവിതങ്ങള്‍ ഇപ്പോള്‍ ഡെഡ് ബോഡികളാണ്'

  
backup
June 19 2020 | 12:06 PM

saudi-pravasee-situation

 

ഏകദേശം എട്ട് പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് സുഹൃത്ത് ജുനൈദ് ഒരാളുടെ കാര്യം പറയുന്നത്. ഞങ്ങളൊക്കെ നന്നായി അറിയുന്ന ഒരു സഹോദരനാണ്. ഒരു അമ്പത്തഞ്ച് വയസ്സെങ്കിലും പ്രായമായി കാണും. പ്രാദേശിക മത രാഷ്ട്രീയ സംഘടന പ്രവര്‍ത്തനങ്ങളിലൊക്കെ വളരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്നൊരാളാണ്. ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു. ബംഗാളികളും വിദേശികളുമായ തൊഴിലാളികളോടൊപ്പം ഒരു ക്യാമ്പിലാണ് താമസം. ആള് ഇപ്പോള്‍ വളരെ ക്ഷീണിതനാണ്. ചില മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരിക്കുന്നു. എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് നാട്ടിലേക്ക് കയറ്റി വിടണം.

അദ്ദേഹത്തെ നാട്ടിലേക്ക് അയക്കാന്‍ പല മാര്‍ഗങ്ങളും നോക്കി. ഒടുക്കം ദമ്മാം കണ്ണൂര്‍ ഫ്‌ളൈറ്റില്‍ ഒരൊഴിവ് കിട്ടി. പക്ഷെ അദ്ദേഹം റിയാദില്‍ നിന്ന് ദമ്മാമിലേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതിയിലല്ല. പിന്നെ റിയാദ് തിരുവനന്തപുരം ഫ്‌ളൈറ്റിലും നോക്കിയെങ്കിലും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്കുള്ള യാത്ര ആലോചിച്ച് അതും ഒഴിവാക്കി. (റിയാദില്‍ നിന്നും കോഴിക്കോടേക്ക് കഴിഞ്ഞ മൂന്നര മാസത്തിനിടക്ക് ആകെ പറന്നത് മൂന്ന് ഫ്‌ളൈറ്റാണ്. മൂന്നും നൂറ്റമ്പതില്‍ താഴെ സീറ്റുകളുള്ള ചെറിയ ഫ്‌ളൈറ്റ്).

നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവണം. ഒരു ദിവസം രാത്രി അദ്ദേഹത്തിന് സീരിയസ്സായി ഹോസ്പിറ്റലില്‍ കൊണ്ട് പോയതായി വാര്‍ത്തകള്‍ വരുന്നു. ഗ്രൂപ്പുകളിലൊക്കെ പ്രാര്‍ത്ഥനകളും ദിക്‌റുകളും തുടങ്ങി. ക്രിറ്റിക്കല്‍ കണ്ടീഷനിലാണെന്നും പ്രതീക്ഷ കുറവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് വിവരം. അധികം കാത്തിരിക്കേണ്ടി വന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ എഴുനേറ്റത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയും കേട്ടാണ്.

***************
റൂമിനടുത്തുള്ള ഒരു സഹോദരന്‍. കൊല്ലം സ്വദേശിയാണ്. ഇടക്കിടക്ക് റൂമില്‍ വന്ന് ഒരു സീറ്റ് സംഘടിപ്പിച്ച് തരാമോ എന്ന് അപേക്ഷിക്കും. ആരോഗ്യപരമായി എന്തൊക്കെയോ പ്രയാസങ്ങളുണ്ട്. ചികിത്സ തുടരണമെങ്കില്‍ നാട്ടിലെത്തണം. ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ റിയാദ് തിരുവന്തപുരം ഫ്‌ളൈറ്റില്‍ അദ്ധേഹത്തിന് ഒരു സീറ്റ് കിട്ടി. അപ്പോഴാണ് അദ്ദേഹം മറ്റൊരു ആവശ്യവുമായി വരുന്നത്. അദ്ദഹത്തിന്റെ ഒരു സുഹൃത്തിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. ആള് ഹൃദയ രോഗിയാണ്. ഇനിയും ഇവിടെ നിന്നാല്‍ മരിച്ച് പോവും. ലിസ്റ്റ് ഫുള്ളായതിനാലും പിറ്റേന്ന് മുതല്‍ റൂം ക്വാറന്റൈനില്‍ ആയതിനാലും കാര്യമായി ഒന്നും ചെയ്ത് കൊടുക്കാനായില്ല. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തുന്നു. അദ്ദേഹവും മരണപ്പെട്ടിരിക്കുന്നു.

*************
ഞങ്ങളുടെയൊക്കെ സുഹൃത്തായ മറ്റൊരു സഹോദരന്‍. യുവാവാണ്. ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ്സായി കാണും. ഒരു ദിവസം ശ്വാസം മുട്ടുന്നതായും എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിളിക്കുന്നു. അവന്റെ പിതൃ സഹോദരന്‍മാര്‍ കൂടി പല സ്ഥലത്തും ശ്രമിച്ച് നോക്കിയിട്ടുണ്ട്. എവിടെയും സ്വീകരിച്ചില്ല. ഞങ്ങളും പല വഴിക്ക് നോക്കി. പലരെയും ബന്ധപ്പെട്ടു. ഒടുക്കം കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയുടെ അകത്തെത്തിച്ചാല്‍ നോക്കാമെന്ന് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഉറപ്പ് തന്നു. ഉടന്‍ പെര്‍മിഷന്‍ എടുത്ത് കൊടുത്ത് എങ്ങനെയെങ്കിലും എമര്‍ജന്‍സി വഴി അകത്ത് കയറാന്‍ അവരോട് പറഞ്ഞു. അവര്‍ ഉടനെ അവിടെയെത്തിയെങ്കിലും സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. നാല് മണിക്കൂറോളം അവിടെ കാത്തിരുന്നെങ്കിലും അകത്ത് കയറാനായില്ല. അതിനേക്കാള്‍ സീരിയ്യസ്സായ ഒത്തിരി രോഗികള്‍ അവിടെ കാത്തിരിക്കുന്നുണ്ടത്രേ.. ഒടുക്കം അല്‍പം സുഖമുണ്ടെന്ന് പറഞ്ഞ് തിരിച്ച് പോന്നു. എന്തെങ്കിലും പ്രയാസം തോന്നുകയാണെങ്കില്‍ അറിയിക്കണമെന്നും ആമ്പുലന്‍സ് സംഘടിപ്പിക്കാമെന്നും അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴുണ്ട് അവര്‍ വീണ്ടും വിളിക്കുന്നു. ശ്വാസം മുട്ട് അല്‍പം കൂടുതലാണ്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലെത്തിക്കണം. ഉടന്‍ ഏതോ സാമൂഹ്യ പ്രവര്‍ത്തകര്‍ അയച്ച ആമ്പുലന്‍സില്‍ ഹോസ്പിറ്റലിലെത്തിച്ചു. പിന്നീട് അവന് ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും എത്തിച്ചു കൊടുത്തു.

അടുത്ത ദിവസം സമാനമായ വാര്‍ത്തയെത്തുന്നു. അല്‍പം സീരിയസ്സാണ്. ദുആ ചെയ്യണം. പരമാവധി ഉസ്താദുമാരെയും മറ്റും അറിയിച്ച് ദുആ ചെയ്യിപ്പിച്ചു. അതികം വൈകിയില്ല. അവന്‍ മരണപ്പെട്ടെന്ന വാര്‍ത്തയും വന്നു. ഡെത്ത് നോട്ടിഫിക്കേഷന്‍ നോക്കിയപ്പോള്‍ അറിയുന്നതിനും ഒന്നര ദിവസം മുമ്പ് തന്നെ അവന്‍ മരണപ്പെട്ടിരുന്നത്രേ.....

****************

ഇനിയും മനസ്സിലാവുന്നില്ലെങ്കില്‍ ഒരു സംഭവം കൂടി പറയാം. പത്തിരുപത് മലയാളി സ്ത്രീകള്‍ വര്‍ക്ക് ചെയ്യുന്നൊരു മാന്‍പവര്‍ കമ്പനി. അവിടെ എല്ലാവര്‍ക്കും ഒരു പനി വരുന്നു. കമ്പനിയോട് ആവശ്യപ്പെട്ട് ചികിത്സ തേടുന്നു. തത്കാലം അടുത്ത ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങി. പലരെയും ബന്ധപ്പെട്ട് നോക്കിയെങ്കിലും കാര്യമായ സഹായങ്ങള്‍ ഒന്നും ആര്‍ക്കും ചെയ്യാന്‍ സാധിച്ചില്ല. ഒരു ദിവസം അവര്‍ക്കിടയില്‍ നിന്നും യുവതിയായ ഒരു സ്ത്രീ മരണപ്പെടുന്നു. കമ്പനിയിലറിയിച്ച് ആംബുലന്‍സിന് വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുക്കം കമ്പനി അവരുടെ വാഹനത്തില്‍ തന്നെ ഹോസ്പിറ്റലിലെത്തിച്ചു. രണ്ട് മണിക്കൂറിലധികം അവിടെ കാത്തിരുന്നെങ്കിലും മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. തിരിച്ച് റൂമില്‍ കൊണ്ട് വന്ന് ബോഡി അവിടെ കിടത്തി. മരിച്ച് പത്തൊമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും ബോഡി മാറ്റാന്‍ സാധിച്ചിരുന്നില്ല.

ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥ. സമാനമായ നൂറ് കണക്കിന് കേസുകളാണ് ഇവിടെ ഓരോ ദിവസവും നടക്കുന്നത്. സൗദി സര്‍ക്കാറിനെ കുറ്റം പറയാനാവില്ല. മലബാറിലെ അത്ര പോലും മെഡിക്കല്‍ സൗകര്യങ്ങളില്ലാത്ത റിയാദില്‍ മാത്രം ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആയിരത്തി എണ്ണൂറും രണ്ടായിരവും കേസുകളാണ്. വലിയൊരു ഭാഗം വിദേശികളും. എന്നിട്ടും അവരെ കൊണ്ട് ആവുന്നത് പോലെ ചെയ്യുന്നു. വീണ്ടും വീണ്ടും പലവധി സൗകര്യങ്ങളൊരുക്കുന്നു. എന്നാലും കാര്യങ്ങള്‍ അനിയന്ത്രിതമാണ്. ഇതൊക്കെയായിട്ടും മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെയായിതിലും റിക്കവറി റേറ്റ് അമ്പത് ശതമാനത്തില്‍ അധികമായതിലും അവരെ അഭിനന്ദക്കുകയാണ് വേണ്ടത്.

പറയാനുള്ളത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടാണ്. ഇത്തരം ഭീകരമായൊരു അവസ്ഥയില്‍ ജീവക്കുന്ന രോഗികളും മുതിര്‍ന്നവരും ഗര്‍ഭിണികളും വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിയവരുടെയും യാത്രയാണ് നിങ്ങളിപ്പോള്‍ മുടക്കി കൊണ്ടിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളല്ല ഇപ്പോള്‍ മടങ്ങി വരാന്‍ ആഗ്രഹിക്കുന്നത്. അവര്‍ സധൈര്യം ഈ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണ്. നേരിട്ട് കൊണ്ടിരിക്കുകയാണ്. പക്ഷെ പ്രതിരോധ ശേഷി വളരെ കുറഞ്ഞ ഏത് നിമിഷവും എന്തും സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം ആളുകളെ എന്തും ചെയ്യും. ടെസ്റ്റ് നടത്തേണ്ട എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. പക്ഷെ ടെസ്റ്റ് നടത്താന്‍ ഒരു സൗകര്യവുമില്ലാത്തിടത്ത് നിന്ന് ടെസ്റ്റ് നടത്തിയാലേ നാട്ടിലേക്ക് വരാന്‍ പാടുള്ളൂ എന്ന് ഉത്തരവിറക്കുന്നതിനോടാണ് എതിര്‍പ്പ്. അതിനെതിരെയാണ് ഈ പ്രതിഷേധം. ഇനിയും അത്തരം നൂലാമാലകള്‍ പറഞ്ഞ് ഈ പാവപ്പെട്ടവരുടെ യാത്ര വൈകിപ്പിക്കരുത്. അവസാനത്തെ പ്രതീക്ഷയുമായി അവര്‍ ആകാശത്തേക്ക് നോക്കിയിരിപ്പാണ്. അപ്രായോഗികമായ നിയമങ്ങള്‍ നടപ്പിലാക്കി നിരാശരയാക്കിയാല്‍ ഇനിയൊരു അറിയിപ്പിന് കാത്തിരിക്കാന്‍ അവരില്‍ പലരുമുണ്ടാവില്ല. അവസാനത്തെ അപേക്ഷയാണ്. ആ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. ടെസ്റ്റ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും നടപ്പിലാക്കിയ ശേഷം നിങ്ങള്‍ ഉത്തരവുകളോ നിയമങ്ങളോ നടപ്പിലാക്കി കൊള്ളൂ... പ്രവാസികള്‍ കൂടെയുണ്ടാവും.

https://www.facebook.com/SHARAFU.MMPARAMB/posts/3035176883237774

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago