ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യ സന്ദര്‍ശിച്ചേക്കും
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താമസിയാതെ തന്നെ സഊദി അറേബ്യ സന്ദര്‍ശിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലേക്കുള്ള സന്ദര്‍ശനത്തോടനുബന്ധിച്ച് സഊദിയും സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇത്. അടുത്ത മാസം 25 നു ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുന്നുണ്ട്.
അദ്ദേഹത്തോടൊപ്പം അമേരിക്കയിലെ മുതിര്‍ന്ന ഏഴോളം പേര് അനുഗമിക്കുണ്ട്. ഈ യാത്രയില്‍ സഊദി സന്ദര്‍ശനം കൂടി ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
നിലവില്‍ സഊദി സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രതിരോധ സിക്രട്ടറി റിയാദില്‍ സഊദി അധികാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തുരഞ്ഞെടുപ്പിനു മുന്‍പും ശേഷവും അറബ് രാജ്യങ്ങളോടും മുസ്ലിംകളോടും ട്രംപ് സ്വീകരിച്ച നയങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ ഇദ്ദേഹത്തിനെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."