കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ച: തീവ്രവാദികള്ക്കൊപ്പെം സഞ്ചരിക്കവേ പിടിയിലായ ജമ്മു കശ്മിര് മുന്‍ ഡി.എസ്.പിക്ക് ജാമ്യം
ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പിടിയിലായ മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ജാമ്യം. അന്വേഷണ സംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സിംഗിനൊപ്പം മറ്റൊരു കുറ്റാരോപിതനായ ഇര്ഫാന് ഷാഫി മിര്‍ എന്നയാള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കേസ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ ഷോപിയാന്‍ ജില്ലയിലെ കമാന്‍ഡര്‍ മുഷ്താഖും മറ്റു ഭീകരരും ചേര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് ദേവിന്ദര്‍ സിംഗ് ശ്രീനഗര്‍ ജമ്മു ഹൈവേയില്‍നിന്ന് കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലാകുന്നത്. ഇതേത്തുടര്‍ന്ന് സിംഗിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."