HOME
DETAILS
MAL
ഹാപ്പി രാജേഷ് വധക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി
backup
April 20 2017 | 18:04 PM
തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി.ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായത്.2016ല്‍ ആരംഭിച്ച വിചാരണ രണ്ട് മാസത്തോളം സി.ബി.ഐ സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിന്നു. 127 സാക്ഷികളെ വിചാരണ സമയത്ത് വിസ്തരിച്ചു. ഡി.വൈ.എസ്.പി സന്തോഷ് നായര്‍ അടക്കം ഏഴു പ്രതികളാണു കേസില്‍ വിചാരണ നേരിടുന്നത്. 2011 ഏപ്രില്‍ 28ന് ആണു കേസിനാസ്പദമായ സംഭവം.മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്, ബാബുകുമാര്‍, ജിണ്ട അനി എന്നവര്ക്കുനേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."