മഹാത്മാഗാന്ധി സര്‍വകലാശാല
ബിരുദ പ്രവേശനം:
സ്‌പെഷ്യല്‍
അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 21 വരെ
ഏകജാലകം വഴിയുള്ള യു.ജി പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റിന് ശേഷം സ്‌പെഷ്യല്‍ അലോട്ട്‌മെന്റിനായി ജൂലൈ 19 മുതല്‍ 21 വരെ പുതുതായി ഓപ്ഷന്‍ നല്‍കാവുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം.
അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്. ലോഗിന്‍ ചെയ്ത ശേഷം നേരത്തേ നല്‍കിയ അപേക്ഷയിലുള്ള തെറ്റുകള്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് പുതുതായി ഫീസൊടുക്കി സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ജൂലൈ 18ന് പ്രസിദ്ധീകരിക്കും. സ്‌പെഷല്‍ അലോട്‌മെന്റ് ലിസ്റ്റ് 23ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസട്രേഷനായി 19ന് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കോളജ് അധികൃതരുടെ ശ്രദ്ധയ്ക്ക്
നാലാം അലോട്‌മെന്റിനുശേഷം എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒഴികെയുള്ള സ്ഥിരപ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നു ഡിസ്‌കണ്ടിന്യൂ ചെയ്യേണ്ടതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്‌സ് ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂലൈ 18 മുതല്‍ അതത് കോളജുകളില്‍ നടത്തും. വിദ്യര്‍ഥികള്‍ അസ്സല്‍ ഹാള്‍ ടിക്കറ്റുകളുമായി ഹാജരാകണം.
ബി.പി.ടി: റാങ്ക് ലിസ്റ്റ്
2015 മെയ് മാസം നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി ഡിഗ്രി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തേവര എസ്.എം.ഇ യിലെ ആല്‍ബിന്‍ ബാബു (24923450), ലക്ഷ്മി എല്‍ ജെ (24663450), മുഹമ്മദ് ഷഹനൂണ്‍ സി പി (24153450) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ പി.ജി കോഴ്‌സുകളായ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസിനും വെബ്‌സൈറ്റ്: ംംം.ാെല.ലറൗ.ശി, ഫോണ്‍ 0481-6061012.
എം.ബി.എ കോഴ്‌സ്: എസ്.സി-എസ്.ടി
വിഭാഗം സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ 2016-18 വര്‍ഷത്തേയ്ക്കുള്ള എം.ബി.എ കോഴ്‌സില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. മാറ്റ്, കെ.മാറ്റ്, സി.മാറ്റ് എന്നീ പരീക്ഷകളില്‍ യോഗ്യത നേടിയിട്ടുള്ള എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ്, ടി.സി, കോഴ്‌സ് ആന്‍ഡ് കോണ്ട്ക്റ്റ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 25ന് രാവിലെ ഒന്‍പത് മണിക്ക് എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രക്ഷകര്‍ത്താവിനൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍ 0481-2732288.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: സീറ്റൊഴിവ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഓര്‍ഗാനിക് ഫാമിങില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയും 3100 രൂപ ഫീസുമായി സര്‍വകലാശാല കാംപസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2731560, 2731724, 9544981839.
എം.എ ഗാന്ധിയന്‍
സ്റ്റഡീസ് ഡവലപ്‌മെന്റ് സ്റ്റഡീസ്: സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 2016 അധ്യയന വര്‍ഷത്തിലെ എം.എ ഗാന്ധിയന്‍ സ്റ്റഡീസ് ബാച്ചില്‍ (ജനറല്‍, ഈഴവ, മുസ്‌ലിം, എസ്.സി, എസ്.ടി, ഇ.ബി.എഫ്.സി വിഭാഗങ്ങളില്‍ 1 വീതം) 6 ഉം, എം.എ ഡെവലപ്‌മെന്റ് സ്റ്റഡീസ് ബാച്ചില്‍ (ഈഴവ, മുസ്‌ലിം, എച്ച്.ഒ.ബി.സി, എസ്.ടി, ഇ.ബി.എഫ്.സി വിഭാഗങ്ങളില്‍ 1 വീതം) 5 ഉം സീറ്റുകള്‍ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 26ന് രാവിലെ 11 മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം.
ബി.കോം ഫലം
ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.കോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138-2 (ബി), കൊമേഴ്‌സ് ആന്‍ഡ് ടാക്‌സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ് (337 - 2(എ), കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (338 - 2 (എ) - റഗുലര്‍ 2013 സ്‌കീം & സപ്ലിമെന്ററി 2013-ന് മുമ്പുള്ള), കൊമേഴ്‌സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് (339 - 2 (എ) - റഗുലര്‍ 2013 സ്‌കീം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."