ഇടിത്തീപോലെ ഇന്ധന വില: 14ാം ദിനത്തിലും തുടര്‍ക്കഥ
ന്യൂഡല്‍ഹി: ഇന്ധന വില ഇടിത്തീപോലെ വീണ്ടും കുതിക്കുന്നു. തുടര്‍ച്ചയായി 14-ാം ദിവസമാണ് ഒരു ദാക്ഷിണ്യവുമില്ലാതെ എണ്ണക്കമ്പനികള്‍ വിലകൂട്ടി ഉപഭോക്താക്കളുടെ പള്ളക്കടിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 55 പെസയും ഡീസല്‍ ലിറ്ററിന് 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 7.65 രൂപയും ഡീസലിന് 7.86 രൂപയുമാണ് കൂടിയത്.
കൊച്ചിയില്‍ പെട്രോളിന് ഇന്ന് 78.70 രൂപയും ഡീസലിന് 73.03 രൂപയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയെങ്കില്‍ ഡീസലിന് 74.44 രൂപയാണ് നിരക്ക്.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."