പത്തുവയസുകാരന് ക്രൂരമര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍
മട്ടാഞ്ചേരി: പത്തുവയസുകാരനെ ക്രൂരമായി മര്‍ദിച്ച അയല്‍വാസിയേയും സുഹൃത്തിനേയും മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. പനയപ്പിള്ളി പുളിമൂട്ടില്‍ പറമ്പില്‍ രഞ്ജിത്ത് (25), ഷാരോണ്‍ (23) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പനയപ്പിള്ളി പുളിമൂട്ടില്‍ പറമ്പില്‍ ഫിലോമിനയുടെ മകന് ഡെല്വിന് ഫ്രാന്‍സിസിനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്.
ഡെല്‍വിന്റെ അമ്മ പ്രതികളിലൊരാളുടെ വീടിനുസമീപം അലക്കിയ തുണി വിരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ട്യൂഷന് ക്ലാസില്‍നിന്ന് മടങ്ങി വരികയായിരുന്ന ഡെല്‍വിനെ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ച് മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് കരുവേലിപ്പടി ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകാലിന്റെ ചിരട്ടക്ക് പൊട്ടലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."