തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന്
.അമ്പലപ്പുഴ: ശ്രീകൃഷ്ണാ സ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണത്തില്‍ ചാര്‍ത്തിയ നവരത്‌നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ ദേവസം ബോര്‍ഡും ദേവസം ബോര്‍ഡ് വിജിലന്‍സും അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത് . ഉപദേശക സമിതി മുന്‍ സെക്രട്ടറി ഡി സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേവസം ബോര്‍ഡ് ഡപൂട്ടി കമ്മീഷണര്‍ എസ് ജയശ്രീ ഇന്നലെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയത്. രാവിലെ അസി, കമ്മീഷണര്‍ എസ് രഘുനാഥന്‍ നായര്‍ സ്‌ട്രോീഗ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശിന്റെ സാനിദ്ധ്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പതക്കം നഷ്ടപ്പെട്ട വിവരം ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് അസി.കമ്മീഷണര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറിന് നോട്ടീസ് നല്‍കി.
രേഖകള്‍ പരിശോധിച്ച് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിന്നീട് രണ്ട് മേല്‍ശാന്തിമാര്‍ക്കും നോട്ടീസ് നല്‍കി.
പതക്കം കാണാതായത് വിവാദമായതോടെ ദേവസം വിജിലന്‍സ് ഓഫീസര്‍ ശ്രീകുമാറും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി ഇന്ന് ദേവസം ബോര്‍ഡ് കമ്മീഷണറും ദേവസം വിജിലന്‍സ് എസ് പിയും ക്ഷേത്രത്തിലെത്തും. പരിശോധനാ റിപ്പോര്‍ട്ട് ദേവസം കമ്മീഷണര്‍ക്കും തിരുവാഭരണ കമ്മീഷണര്‍ക്കും കൈമാറുമെന്ന് അസി.കമ്മീഷണര്‍ രഘുനാഥന്‍ നായര്‍ പറഞ്ഞു. പതക്കം കാണാതായത് സംബന്ധിച്ച് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും രഘുനാഥന്‍ നായര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സി ഐ വിശ്വഭരന്റെ നേതൃത്വത്തിലുള്ള പോലീസ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേല്‍ശാന്തിമാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വിഷുദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്നും ഇവ നഷ്ടപ്പെട്ടതായി കണ്ടത്. പതക്കം കാണാതായത് സംബന്ധിച്ച് വിജിലന്‍ന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന് പരാതി നല്‍കിയതായി ക്ഷേത്ര പൈതൃക സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."