തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം നിലനിര്‍ത്തണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി
ആലപ്പുഴ: പുതിയ മദ്യഷാപ്പുകളോ ഔട്ട്‌ലറ്റുകളോ സ്ഥാപിക്കുതിന് അനുവാദം നല്‍കുതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ നടത്തുന്ന ആലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇടത്പക്ഷം ഭരണം കൈയാളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍ഭരണ സ്വാധീനം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ഷാപ്പ് അനുവാദം നേടിയെടുക്കുവാന്‍ ശ്രമം നടക്കുന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.
യാതൊരു കാരണവശാലും പുതിയ മദ്യഷാപ്പുകള്‍ക്ക് അനുവാദം കൊടുക്കരുത്.മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന 5000 കോടി രൂപയുടെ വരുമാന നഷ്ടമുള്ളതായി ബന്ധപ്പെട്ട അധികാരികള്‍ പറയുന്നു. എന്നാല്‍ മദ്യപാനത്തിലൂടെ നശിക്കുന്ന മനുഷ്യജീവിതങ്ങളുടെ എണ്ണം എടുക്കാന്‍ ശ്രമിച്ചാല്‍ വരുമാനത്തിന്റെ ഇരട്ടിയിലധികം വരും. അമിതമായ മദ്യപാനം അതിലൂടെ നശിക്കുന്ന ആരോഗ്യം-വന്നുചേരുന്ന രോഗാവസ്ഥ ഇവയ്ക്ക് ചെലവിടുന്ന പണം വരുമാനത്തിന്റെ എത്രയോ ഇരട്ടിയാണ്. മദ്യപാനം സമൂഹത്തില്‍ വരുത്തുന്ന ആപല്‍സന്ധികള്‍-അപകടങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് വിപുലമായ സെമിനാര്‍ നടത്തുന്നതിനും നിശ്ചയിച്ചതായി ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ പറഞ്ഞു.മദ്യശാലകള്‍ നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റി പുതിയ സ്ഥലത്ത് സ്ഥാപിക്കാനുള്ള അനുവാദം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗാന്ധിയന്‍ ദര്‍ശന വേദിയുടെ ജി.ഡി.വി ഹാളില്‍ കൂടിയ നേതൃയോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.ജെ കുര്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബേബി പാറക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രദീപ്കൂട്ടാല, ദ്വിലീപ് ചെറിയനാട്, റോജോ ജോസഫ്, ആന്റണി കരിപ്പാശ്ശേരി, ഇ. ഷാബ്ദ്ദീന്‍, ജോസഫ് പാട്രിക്, ജോര്‍ജ്‌തോമസ് ഞാറക്കാട്, ജേക്കബ് എട്ടില്‍, ലൈസമ്മ ബേബി, എന്‍.എന്‍ ഗോപിക്കുട്ടന്‍, ഡി.സി സുനില്‍കുമാര്‍, മൈഥിലി പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."