HOME
DETAILS

പുകമറയുണ്ടാക്കി ഇകഴ്ത്താന്‍ അനുവദിക്കില്ല

  
backup
June 20 2020 | 03:06 AM

mm-mani-todays-article-2020


കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി, ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇപ്പോള്‍ കൊവിഡ് രോഗവ്യാപനത്തേയും കൃത്യമായ ആസൂത്രണത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍, പ്രതിസന്ധികളില്‍ ക്രിയാത്മകമായി സഹകരിച്ചുകൊണ്ട് പിശകുകളെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്ന നിലയിലല്ല പ്രതിപക്ഷം പ്രശ്‌നങ്ങളെ സമീപിക്കുന്നത്. വൈദ്യുതി ബില്‍ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളും അടിവരയിടുന്നത് ഇതാണ്.


വേനല്‍ക്കാലമായതിനാല്‍ സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം കൂടുതലുള്ളതാണ് ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലം. ലോക്ക്ഡൗണ്‍ ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം പൂര്‍ണമായും വീടുകളിലുണ്ടായിരുന്നു. ജനങ്ങളുടെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 20 വരെ കര്‍ശനമായ അടച്ചുപൂട്ടല്‍ ഉണ്ടായത് മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഈ സമയത്ത് റീഡിങ് ഇല്ലാതെ വന്നപ്പോള്‍ മുന്‍കാലങ്ങളിലെ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ഏപ്രില്‍ 20ന് ശേഷം റീഡിങ് എടുത്തപ്പോഴാണ് ഓരോരുത്തരുടെയും യഥാര്‍ഥ ഉപഭോഗം വ്യക്തമായത്. അതനുസരിച്ച് തയാറാക്കിയപ്പോള്‍ പൊതുവെ ഉയര്‍ന്ന ബില്ലാണ് പലര്‍ക്കും ലഭിച്ചത്. ഇതാണ് വസ്തുതയെങ്കിലും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു, കെ.എസ്.ഇ.ബി കൊള്ളയടിക്കുന്നു എന്നൊക്കെയുള്ള പ്രചരണങ്ങളുമായി സര്‍ക്കാരിനെ മോശമാക്കാനാണ് പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും ശ്രമിച്ചത്.


സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ കേവലം മുപ്പതു ശതമാനത്തോളം മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി എഴുപതു ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങിയെത്തിക്കുന്നതാണ്. ഇത് ഒരു വര്‍ഷം 8,000 കോടി രൂപയോളം വരും. ഇതോടൊപ്പം ഈ വൈദ്യുതി പ്രസരണം ചെയ്ത് ഇവിടെ എത്തിക്കുന്നതിന് 550 കോടിയോളം രൂപ പ്രസരണ ചാര്‍ജും നല്‍കേണ്ടതുണ്ട്. വൈദ്യുതിയുടെ പ്രസരണ വിതരണ നഷ്ടം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍ തുടങ്ങി വിവിധ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു യൂനിറ്റ് വൈദ്യുതി ജനങ്ങളിലെത്തുമ്പോള്‍ ഉണ്ടാകുന്ന ശരാശരി ചെലവ് 6.14 രൂപ വരുന്നു. ഇപ്പോള്‍ 200 കോടി രൂപയുടെ ഇളവുകളാണ് നല്‍കിയിട്ടുള്ളത്.


വൈദ്യുതി ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് പരാതികളും ഉണ്ടാകും. ഇത്തരം പരാതികള്‍ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പതിനാലു ജില്ലകളിലും ജനകീയ വൈദ്യുതി അദാലത്തുകള്‍ നടത്തിയത്. 150 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇതിലൂടെ കെ.എസ്.ഇ.ബി ഏറ്റെടുത്തത്. 2018ലെ പ്രളയത്തില്‍ മാത്രം 26 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ കണക്ഷനുകളെല്ലാം പുനഃസ്ഥാപിച്ചത്. പ്രകൃതി ദുരന്തങ്ങളിലൂടെ 1,000 കോടി രൂപയുടെ നഷ്ടം വൈദ്യുതി ബോര്‍ഡിനുണ്ടായി. എന്നാല്‍ ഇക്കാലത്തൊന്നും വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനോ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുകയോ ഉണ്ടായില്ല.

ടെലസ്‌കോപ്പിക്ക് ആനുകൂല്യം


കുറഞ്ഞ ഉപഭോഗമുള്ളവര്‍ക്ക് മാത്രമല്ല, പ്രതിമാസം 250 യൂനിറ്റ് വരെ ഉപഭോഗമുള്ള ഇടത്തരം ഉപഭോക്താക്കള്‍ക്കും അവരുടെ ഉപഭോഗത്തിന്റെ ഓരോ സ്ലാബിലുംപെട്ട ഉപഭോഗത്തിന് കുറഞ്ഞ താരിഫിന്റെ ആനുകൂല്യം നല്‍കുന്നുണ്ട്. അതായത് പ്രതിമാസം 250 യൂനിറ്റ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് അദ്ദേഹത്തിന്റെ ആദ്യത്തെ 50 യൂനിറ്റ് 3.15 രൂപ നിരക്കിലും അടുത്ത 50 യൂനിറ്റ് 3.70 രൂപ നിരക്കിലും അടുത്ത 50 യൂനിറ്റ് 4.80 രൂപ നിരക്കിലും പിന്നത്തെ 50 യൂനിറ്റ് 6.40 രൂപ നിരക്കിലും ബില്ല് ചെയ്ത ശേഷമാണ് 200 മുതല്‍ 250 വരെയുള്ള യൂനിറ്റിന് 7.60 രൂപ നിരക്ക് ബാധകമാക്കുന്നത്. ഇതാണ് ടെലസ്‌കോപ്പിക്ക് ആനുകൂല്യം. എന്നാല്‍ പ്രതിമാസ ഉപഭോഗം 250 യൂനിറ്റ് കടന്നാല്‍ ടെലസ്‌കോപ്പിക്ക് ആനുകൂല്യം ഇല്ലാതാകും.
പ്രതിമാസം 250 യൂനിറ്റിനാണ് ആനുകൂല്യം കിട്ടുന്നത്. അതായത് നാല് മാസത്തെ റീഡിങ് ഒരുമിച്ചെടുക്കേണ്ടി വന്നിടത്ത് 1,000 യൂനിറ്റ് വരെ ആനുകൂല്യം നല്‍കിക്കൊണ്ടാണ് ബില്ല് ചെയ്യുന്നത്. 2013 വരെ ടെലസ്‌കോപ്പിക്ക് ആനുകൂല്യം പ്രതിമാസം 500 യൂനിറ്റുവരെ ഉപയോഗിച്ചവര്‍ക്ക് ലഭിച്ചിരുന്നു. 2013ല്‍ അത് 300 യൂനിറ്റിലേക്കും 2014ല്‍ 250 യൂനിറ്റിലേക്കും പരിമിതപ്പെടുത്തിയത് ഇന്ന് ബഹളംവയ്ക്കുന്ന യു.ഡി.എഫ് ഭരണം നിലനില്‍ക്കുമ്പോഴാണ്.


ജനക്ഷേമം പ്രധാനം


വലിയ ബാധ്യതകള്‍ ഏറ്റെടുത്തു കൊണ്ടാണ് കെ.എസ്.ഇ.ബി മുന്നോട്ടു പോകുന്നത്. സ്വാഭാവികമായും സ്ഥാപനത്തിന്റെ കടബാധ്യത വര്‍ധിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇളവുകള്‍ ഈ ബാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. കൊവിഡ് നേരിടുന്നതിനുള്ള ആശുപത്രികള്‍ നവീകരിക്കുന്നതിന് 50 കോടി രൂപയാണ് കെ.എസ്.ഇ.ബി നല്‍കിയത്. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്നും മറ്റു സ്വകാര്യ നിലയങ്ങളില്‍ നിന്നുമൊക്കെ വാങ്ങിക്കുന്ന വൈദ്യുതിക്ക് കാര്യമായ എന്തെങ്കിലും ഇളവുകള്‍ ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഫിക്‌സഡ് ചാര്‍ജിലെങ്കിലും ഇളവ് ലഭിക്കുമെന്ന് കേട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭ്യമാകുക 40 കോടിയോളം രൂപ മാത്രമാണെന്നാണ് അറിയുന്നത്.
ക്രോസ് സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുക, സംസ്ഥാനസര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള വൈദ്യുതിമേഖലയെ കേന്ദ്ര നിയന്ത്രണത്തിലേക്ക് കൊണ്ടുവരുക, സ്വകാര്യ മൂലധനശക്തികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള മേഖലയായി വൈദ്യുതിരംഗത്തെ മാറ്റുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളുള്ള ഒരു നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളതും ഇതേ ലോക്ക്ഡൗണ്‍ കാലത്താണെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഒരുവശത്ത് സ്വകാര്യവല്‍ക്കരണ സമ്മര്‍ദങ്ങളുമായി കേന്ദ്രസര്‍ക്കാരും മറുവശത്ത് കാര്യക്ഷമമായി മുന്നോട്ടുപോകുന്ന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിച്ചുകൊണ്ട് വെടക്കാക്കി നശിപ്പിക്കാന്‍ പ്രതിപക്ഷവും നടത്തുന്ന ശ്രമങ്ങളെ ഒരുപോലെ പ്രതിരോധിച്ചാണ് നാം മുന്നോട്ടുപോകുന്നത്. അതോടൊപ്പം ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ മനസിലാക്കിയുള്ള ഇടപെടലുകളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെ പുകമറ സൃഷ്ടിച്ച് ഇകഴ്ത്താമെന്ന വ്യാമോഹം ഏതായാലും വിലപ്പോവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago