HOME
DETAILS

ഉറവിടമറിയാത്ത രോഗബാധ ആശങ്കാജനകം

  
backup
June 20 2020 | 03:06 AM

covid-unknown-source-862611-2020

 


എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പതിനാലായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. ആകെ രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തിന് അടുത്തെത്തി. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേതൃത്വം നല്‍കുന്ന ജനപ്രതിനിധികള്‍ക്കും വരെ രോഗം ബാധിച്ചു. ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനും രോഗബാധിതരാണ്. തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്.
സംസ്ഥാനത്തെ ഇപ്പോള്‍ ഭീതിപ്പെടുത്തുന്നത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം പെരുകുന്നതാണ്. ഇന്നലെ വരെ 60 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധയുണ്ടായത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയാണ് ആരോഗ്യവകുപ്പ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. പുറത്തുപോകാത്ത ആളുകള്‍ക്കുവരെ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്ത് രോഗവ്യാപനം സംഭവിച്ചുവോ എന്ന സംശയത്തിലേക്കാണ് ഉറവിടമറിയാത്ത രോഗികളുടെ വര്‍ധന വിരല്‍ചൂണ്ടുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കുശേഷം ജനങ്ങള്‍ രോഗത്തെ മറന്നതുപോലെയാണ് പെരുമാറുന്നത്. അങ്ങാടികളില്‍ ആളുകള്‍ കൂട്ടമായെത്താന്‍ തുടങ്ങിയിരിക്കുന്നു. റോഡുകളില്‍ വാഹനത്തിരക്കും തുടങ്ങി. സമരമുഖങ്ങളിലും മാര്‍ക്കറ്റുകളിലും മാസ്‌ക് ധരിക്കലും സാമൂഹികഅകലം പാലിക്കലും ഇല്ലാതായിരിക്കുന്നു. കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ജനങ്ങളുടെ ശ്രദ്ധക്കുറവ് ഉറവിടമറിയാത്ത രോഗബാധക്കും സമൂഹവ്യാപനത്തിനും കാരണമായോയെന്നാണ് ഇപ്പോഴത്തെ ആശങ്ക.


കണ്ണൂരിലെ എക്‌സൈസ് ഡ്രൈവറുടെ മരണം ആശങ്കയുളവാക്കുന്നതാണ്. 28കാരനായ കെ.പി സുനില്‍കുമാറിന് മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ മറ്റു രോഗങ്ങളുള്ളവരും പ്രായമായവരുമാണ് കൊവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നത്. സുനില്‍കുമാറിന്റെ മരണം മറ്റൊരു വിപത്തിലേക്കുകൂടി വിരല്‍ചൂണ്ടുന്നുണ്ട്. കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ എന്നാണ് സംശയമുയരുന്നത്. ആരോഗ്യവകുപ്പ് ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവ്രത കൂടിയ വൈറസ് ബാധിച്ചതിനാലാണ് ചെറുപ്രായമായിരുന്നിട്ടും സുനില്‍കുമാര്‍ മരിക്കാന്‍ ഇടയായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.


സുനില്‍കുമാറിന്റെ മരണത്തിന് ഇതാണ് കാരണമെങ്കില്‍ അത് മറ്റൊരു വെല്ലുവിളിയാകും. ഉറവിടമറിയാത്ത രോഗബാധിതര്‍ വര്‍ധിക്കുകയും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ജന്മമെടുക്കുകയും ചെയ്താല്‍ ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് അത് ദൂരവ്യാപക പ്രത്യാഘാതമായിരിക്കും വരുത്തിവയ്ക്കുക.


ലോക്ക്ഡൗണ്‍ ഇളവുകളും പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംസ്ഥാനത്തേക്ക് വരാനും തുടങ്ങിയതോടെയാണ് കേരളത്തില്‍ മെയ് ഏഴുമുതല്‍ രോഗവര്‍ധന പടിപടിയായി ഉയരാന്‍ തുടങ്ങിയത്. ഇത് പ്രതീക്ഷിച്ചതായിരുന്നു. വരുന്നവര്‍ക്ക് ക്വാറന്റൈനും ചികിത്സയും നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനവും ഒരുങ്ങിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ തയാറെടുപ്പുകളെയെല്ലാം തകിടംമറിച്ചുകൊണ്ടാണ് ഓരോ ദിവസവും രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗികള്‍ അനുദിനം വര്‍ധിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നത്. സമ്പര്‍ക്കം വഴി രോഗം പകരുന്നതിന്റെ പ്രധാന കാരണം ജനങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായതാണ്. മെയ് ഏഴുമുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളിലായി 1,085 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 103 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ ജൂണ്‍ പതിനെട്ടിലെത്തിയപ്പോഴേക്കും അറുപതിലെത്തി. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗികള്‍ കൂടുതലുള്ളത്.


വരാനിരിക്കുന്ന ദിവസങ്ങളില്‍ മഴ കനക്കുകയും തണുപ്പ് കൂടുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാകാനുള്ള സാധ്യതയുണ്ട്. അത്തരമൊരു അപകടം മുന്നില്‍ക്കണ്ടുവേണം പൊതുസമൂഹം പെരുമാറാനെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് എല്ലാവരും ചെവിക്കൊള്ളേണ്ടതാണ്. ലോക്ക്ഡൗണ്‍ ഇളവുകളെ പൊതുയിടങ്ങളില്‍ സ്വതന്ത്രരായി പെരുമാറാനുള്ള ലൈസന്‍സായി കാണരുത്. ഇത്തരം ഇടപെടലുകള്‍ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കും. സമൂഹത്തിന്റെ കൂടി സഹകരണമുണ്ടായാല്‍ മാത്രമേ ഈ മഹാമാരിയെ നമുക്ക് പടികടത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago