വടകര മേഖലയില്‍ പത്തോളം വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു
വടകര: നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനയും ലഭ്യതക്കുറവുമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വടകര മേഖലയില്‍ പത്തോളം വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ച നിലയിലാണ്. വീട് നിര്‍മാണമടക്കമുള്ള ചെറുകിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഇരട്ടിയിലേറെ വരും. വയനാട് ജില്ലയില്‍ പൂര്‍ണമായും വടകര താലൂക്കിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി കാരണം 70 ശതമാനത്തോളവും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. കരിങ്കല്ലിന്റെയും മെറ്റലിന്റെയും ക്ഷാമത്തിന് ഇതു വഴിവയ്ക്കുന്നു.
സ്ഥിതി മെച്ചപ്പെടുമെന്ന കണക്കുകൂട്ടലില്‍ പലരും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറുകിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം മുടങ്ങിയതോടെ തൊഴിലാളികളും ദുരിതത്തിലായിട്ടുണ്ട്. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ജോലിത്തിരക്ക് ഈ വര്‍ഷം ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയോടൊപ്പം വേനല്‍മഴയും തുടര്‍ന്ന് കാലവര്‍ഷവും വന്നതാണ് ഇതിനു കാരണം. വില വര്‍ധവിന് തടയിടാനും ലഭ്യതക്കുറവ് പരിഹരിക്കുവാനും സര്‍ക്കാര്‍ അടിയന്തരമായി നിര്‍മാണ മേഖല വിപണിയില്‍ ഇടപെടണമെന്നാണ് നിര്‍മാണ മേഖലയിലുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."