HOME
DETAILS
MAL
പ്രവാസികളുടെ മടക്കം: ക്വാറന്റൈന്‍ വ്യവസ്ഥകള്‍ വിശദമാക്കി സര്‍ക്കാര്‍
backup
June 20 2020 | 03:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് ദുരന്തനിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
സമ്പര്‍ക്കം മൂലമുള്ള വൈറസ് വ്യാപനവും സമൂഹവ്യാപനവും പരമാവധി തടയുന്നതിനുള്ള നടപടിക്രമങ്ങളാണ് ഉത്തരവിലുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വ്യോമ, ജല, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ വഴി എത്തുന്നവര്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും പാലിക്കേണ്ട നിബന്ധനകള്‍ മുതല്‍ ഹോം ക്വാറന്റൈനില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വരെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കൊവിഡ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ തദ്ദേശ ഭരണകൂടങ്ങള്‍, പൊലിസ്, കൊവിഡ് കെയര്‍ നോഡല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു വിവരം ലഭിക്കും.
യാത്രക്കാര്‍ കൃത്യമായി വീടുകളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലിസാണ്. യാത്രക്കാരന്‍ അറിയിച്ചതു പ്രകാരമുള്ളതാണോ താമസസ്ഥലം എന്നത് തദ്ദേശ ഭരണകൂടം ഉറപ്പുവരുത്തണം.
കൊവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുന്ന വിഭാഗങ്ങളിലുള്ളവര്‍ സമീപത്തുണ്ടോയെന്ന് ഉറപ്പാക്കുകയും അവരോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍നിര്‍ദേശിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
ക്വാറന്റൈനിലുള്ള വ്യക്തി വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ പൊലിസ് നടപടി സ്വീകരിക്കണം. പണം കൊടുത്തുള്ള ക്വാറന്റൈനിലും സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷനിലുമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് റവന്യൂ, പൊലിസ്, തദ്ദേശഭരണ വിഭാഗങ്ങളാണ്.
കെയര്‍ടേക്കര്‍, കുടുംബാംഗങ്ങളടക്കം വീട്ടിലെ താമസക്കാര്‍ എന്നിവര്‍ക്കുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."