മെഹര്‍ 19: എം.ഇ.എ എന്‍ജിനീയറിങ് കോളജ് 26 പേര്‍ക്ക് മംഗല്യഭാഗ്യമൊരുക്കുന്നു
മലപ്പുറം: 26 യുവതി യുവാക്കള്‍ക്ക് പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജ് വക വൈവാഹിക ജീവിതമൊരുങ്ങുന്നു. മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് 2016ല്‍ തുടങ്ങിയ സമൂഹ വിവാഹ പദ്ധതിയിലൂടെയാണ് ഈ വര്‍ഷം 26 പേരുടെ മംഗല്യഭാഗ്യം തെളിയുന്നത്്. ഏപ്രില്‍ ഒന്നിന് കോളജില്‍ നടക്കുന്ന പരിപാടിയില്‍ അയ്യായിരത്തിലധികം പേര് പങ്കെടുക്കും.
ഇത് നാലാം തവണയാണ് കോളജ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ പരിപാടികള്‍ക്ക് തുടക്കമാവും. ഓരോ വധുവിനും ഒന്‍പതു പവന് സ്വര്‍ണാഭരണങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ സംഘാടകര്‍ നല്‍കും.ഇരു കുടുംബത്തില്‍ നിന്നും നൂറു പേര് വീതംചടങ്ങില് പങ്കെടുക്കും. മെഹര്‍- 16ല്‍ ആറ് ജോഡിയും മെഹര്‍ 17ല്‍ മൂന്ന് ജോഡിയും മെഹര്‍ 18ല്‍ 12 ജോഡിയുമാണ് നേരത്ത വിവാഹിതരായത്.
പരിപാടിയില്‍ മിച്ചം വരുന്ന തുക ഉപയോഗിച്ച് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കാനും തീരുമാനിച്ചതായി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിക്കാഹിനു എം.ഇ.എ ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് നേതൃത്വം നല്‍കും. ബഷീര്‍ ഫൈസി ദേശമംഗലം വിവാഹ സന്ദേശം കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ കോളജ് മാനേജര്‍ സി.കെ സുബൈര്‍, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ് ബാബു, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ കെ.കെ മെഹബൂബലി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ പി.കെ ഹാഷിര്‍, ഫാസില്‍, അജിത്, ഫവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."