HOME
DETAILS
MAL
ചെങ്കല്ലിനു പകരം ഇന്റര്‍ലോക്ക്
backup
July 06 2018 | 05:07 AM
കോഴിക്കോട്: ചെങ്കല്ലിനു വില വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ നിര്‍മാണ മേഖലയില്‍ ചില നൂതന സാമഗ്രികള്‍ ഇടംപിടിക്കുന്നു.
ചൂളയില്‍ തയാറാക്കിയ മണ്ണുകൊണ്ടുള്ള ഇന്റര്‍ലോക്കിനു പ്രചാരം കൂടിയിട്ടുണ്ട്. സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ്ങില്ലാതെയും ഇന്റര്‍ലോക്ക് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാമെന്നതിനാല്‍ നിര്‍മാണ ചെലവും കുറവാണ്. മാത്രമല്ല ചെങ്കല്ല്വച്ചു കെട്ടിടം പണിയുമ്പോള്‍ സിമന്റ് ആവശ്യമാണെങ്കില്‍ ഇന്റര്‍ലോക്കിനു ഇതാവശ്യമില്ല. ചെങ്കല്ലിനെ അപേക്ഷിച്ച് വിലയും കുറവാണ്. സിമന്റ് ബ്രിക്സിനെക്കാളും വീടു നിര്‍മിക്കാന്‍ ചൂടുകുറവുള്ള മണ്ണ് ബ്രിക്സാണ് ആളുകള്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."