നിപാ പ്രതിരോധം; സൃത്യര്‍ഹമായ സേവനം ചെയ്തവര്‍ക്ക് ആദരം
തരിയോട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധ ജില്ലയുടെ സമീപ ജില്ലകളില്‍ മരണംവിതച്ച സമയത്ത് ജില്ലയില്‍ ഉണ്ടായ മരണങ്ങള്‍ നിപ്പയാണോ എന്ന് സംശയിച്ച് മരണനാന്തര ക്രിയകള്‍ നടത്തുന്നതിനായി സധൈര്യം മുന്നോട്ട് വന്ന സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ജില്ലയുടെ ആദരം. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം എന്നി സംയുക്തമായാണ് ആദരമൊരുക്കിയത്. പൂതാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.വി ജയന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എ.എം പ്രസാദ് എന്നിവര്‍ക്ക് അനുമോദനപത്രവും മൊമെന്റോയും നല്‍കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക ആദരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, പൂതാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്‍പ്പാറ, സാമൂഹ്യപ്രവര്‍ത്തകന്‍ രാജന്‍ ഉള്ളങ്ങാട്, ട്രൈബല്‍ പ്രൊമോട്ടര്‍ ഒ.സി രാധ എന്നിവര്‍ക്കുള്ള അനുമോദന പത്രവും മൊമെന്റോയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍മാര്‍ ഏറ്റുവാങ്ങി.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡി.എസ്.ഒ ഡോ.നൂന മര്‍ജ, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.പി ദിനീഷ്, പൂതാടി എഫ്.എച്ച്.സി. മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.ജെ പോള്‍, വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചാര്‍ജ്ജ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിയ, സുഗന്ധഗിരി പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, പൂതാടി എഫ്.എച്ച്.സി ഹെഡ് നേഴ്‌സ് ടി രമാദേവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.എസ് സജീവ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹെന്റി ജോസഫ്, സ്റ്റാഫ് നേഴ്‌സുമാരായ സബാന സി.എച്ച്, ലുലു ശാലിനി, ഡ്രൈവര്‍മാരായ പി.ആര്‍ മിഥുന്‍, സ്റ്റാന്‍ലി ജോര്‍ജ്ജ്, നേഴ്‌സിംഗ് അസിസ്റ്റന്റ് സൂസിയാമ്മ, ഹോസ്പിറ്റല്‍ അറ്റന്റര്‍മാരായ ടി.ടി സാബു, ഡി സാവിത്രി, പി.ടി.എസ് ശോഭന, ആഷാവര്‍ക്കര്‍ പുഷ്പ വാസു, സുഗന്ധഗിരി പി.എച്ച്.സി.യിലെ ജെ.എച്ച്.ഐ രതീഷ് അനുമോദന പത്രിക നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."