ലീഗിന്റെ അതൃപ്തി സ്വാഭാവികം: ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്നതില്‍ മുസ്ലിംലീഗ് പ്രകടിപ്പിച്ച അതൃപ്തി സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസരിയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് മാത്രമല്ല, തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ട്. മുന്നണിയെന്ന നിലയിലാണ് ലീഗ് സംസാരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. അന്തിമതീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ സി.പി.എം വിമര്‍ശനത്തെയും ചെന്നിത്തല തള്ളിക്കളഞ്ഞു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് സി.പി.എമ്മാണ്. ഈ തെരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."