നഗരസഭാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവം: പൊലിസ് അന്വേഷണം തുടങ്ങി
കായംകുളം: നഗരസഭയിലെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി.
സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്നലെ ഉച്ചയ്ക്ക് നഗരസഭ ഉപരോധിച്ച് പ്രതിഷേധിച്ചു. ഉമേദ്യാഗസ്ഥര് നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി .കായംകുളം സ്വദേശികളായ പൊന്നന് തമ്പി,അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി.
പ്രതികളെ പിടികൂടും വരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് ജീവനക്കാര്‍ അറിയിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയ രണ്ടംഗ സംഘമാണ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി,ബില്‍ഡിങ് വിഭാഗം ഇന്‍സ്പെക്ടര്‍ സിന്ധു,എന്നിവര്‍ക്ക് നേരെ ആണ് അസഭ്യം പറഞ്ഞ് കൈയേറ്റ ശ്രമം നടന്നത് .കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്യാന്‍ പറ്റില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടംഗ സംഘം അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് ജീവനക്കാരുടെ പരാതി.
നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് നഗരസഭയാണന്നും അതിനാല്‍ നഗരസഭ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാരുടെ സമര സമിതി ആവശ്യപ്പെട്ടു.ജീവനക്കാരുടെ പ്രതിഷേധ സമരം ഇന്നും തുടരും.
ഇതിന് മുമ്പും നിരവധി സംഭവങ്ങള്‍ കായംകുളം നഗരസഭയില്‍ അരങ്ങേറിയിട്ടുണ്ട് .അതിനാല്‍ ജീവനക്കാരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ പിടികൂടണമെന്ന് സമരസമിതിയ്ക്ക് നേതൃത്വം നല്കുന്ന കൃഷ്ണകുമാര്‍,എ ശ്രീകുമാര്‍,കെ ശ്രീകുമാര്‍,മധു എന്നിവര്‍ ആവശ്യപ്പെട്ടു.ഇതിനിടയില്‍ പരാതിക്കാരായ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായിആക്ഷേപവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."