കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാതല വാര്‍ഷിക സമ്മേളനം ഇന്ന്
അമ്പലപ്പുഴ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ഇരുപത്തഞ്ചാം വയസിലേയ്ക്ക്. ആലപ്പുഴ ജില്ലാ തല രജത ജുബിലി വാര്‍ഷിക സമ്മേളനം ഇന്നും നാളെയുമായി അമ്പലപ്പുഴ മാനസമീര ഓഡിറ്റോറീയത്തില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍. സുന്ദരേശന്‍, ജില്ലാ സെക്രട്ടറി ശശികുമാര്‍. പി. പണിക്കര്‍, ആഘോഷ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ ഗോപി, കണ്‍വീനര്‍ സെനോ. പി. ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷന്‍ സമൂഹവും സംഘടനയും കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പെന്‍ഷന്‍ പരിഷ്‌ക്കരണവും പ്രായമായ പെന്‍ഷന്‍കാരുടെ അധിക പെന്‍ഷനും പെന്‍ഷന്‍ കുടിശികയും ചികിത്സാ പദ്ധതിയും പരഹാരം കാണാതെ കിടക്കുകയാണ്. പെന്‍ഷന്‍കാരുടെ സാമൂഹ്യ പദവി ഉയര്‍ത്താനും അംഗീകാരം നേടിയെടുക്കുവാനും കഴിഞ്ഞെങ്കിലും ശക്തമായ പ്രക്ഷേഭങ്ങളിലൂടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാനുളള ശ്രമം തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാതല രജത ജൂബിലി വാര്‍ഷിക സമ്മേളനത്തിന് ഇന്ന് രാവിലെ 10 ന് തകഴി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി തുടക്കമാകും.
മണ്‍മറഞ്ഞ പെന്‍ഷന്‍ നേതാക്കളുടെ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കൊടിമരജാത ആരംഭിച്ച് അമ്പലപ്പുഴ കച്ചേരി ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനിമാനടനും തിരക്കഥാ കൃത്തുമായ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ കെ. ആര്‍. രാമഭദ്രന്‍ അദ്ധ്യക്ഷത വഹിക്കും. നാളെ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പതാക ഉയര്‍ത്തും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍. സുന്ദരേശന്‍ അദ്ധ്യക്ഷനാകും. ജില്ലാ കമ്മിറ്റി അംഗം എ. അബ്ദുക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ മുന്‍കാല നേതാക്കളെ ആദരിക്കും. ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ മുഖ്യ പ്രഭാഷണം നടത്തും. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ സാന്ത്വന നിധി സമാഹരണം ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ കെ. സോമനാഥ പിള്ള മാസിക അവാര്‍ഡ് വിതരണം നടത്തും. നിലവിലുളള കൗണ്‍സില്‍ യോഗവും കണക്കും റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം പുതിയ കൗണ്‍സില്‍ യോഗവും പുതിയ ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."