പെരുമ്പളം പാലം വടുതല ജെട്ടി ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന്
പൂച്ചാക്കല്‍: പെരുമ്പളം പാലം നിര്‍ദിഷ്ട സ്ഥലത്തുനിന്നും അല്‍പം വടക്കോട്ട് മാറ്റി പെരുമ്പളം നോര്‍ത്ത് വടുതല ജെട്ടി ഭാഗത്തേക്ക് സ്ഥാപിക്കണമെന്ന് പരിശോധനാ സംഘത്തിന്റെ നിര്‍ദേശം. എന്നാല്‍ അതിന് അന്തിമ തിരുമാനമായിട്ടില്ല. പെരുമ്പളം പാണാവളളി പാലത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി സ്ഥലം പരിശോധിക്കന്‍ കഴിഞ്ഞ ദിവസമാണ് സംഘം എത്തിയത്. പാലം നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ പിടിച്ചിട്ടുളള ഏജന്‍സി ഉദ്യോഗസ്ഥരും ജില്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദര്‍ശിച്ചത്.
പെരുമ്പളം ജെട്ടിയില്‍ നിന്നും ദ്വീപിലേക്ക് പാലം നിര്‍മിക്കാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടലുകള്‍. എന്നാല്‍ വടുതല ജെട്ടി ഭാഗത്തെക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ പല തടസങ്ങളും ഇല്ലാതാകുമെന്നും കൂടാതെ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങുമ്പോള്‍ ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഇത് പെരുമ്പളം ദ്വീപുകാരുടെ ജീവിതത്തെ സാരമായി ബാധിക്കും.
ഈ സാഹചര്യത്തിലാണ് പെരുമ്പളം നോര്‍ത്ത് വടുതല ജെട്ടി ഭാഗത്തെക്ക് പാലം മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. പരിശോധനാ സംഘം പാണാവള്ളി ജെട്ടി, വടുതല ജെട്ടി, പെരുമ്പളം നോര്‍ത്ത് ജെട്ടി, പെരുമ്പളം ഉപ്പ് തുരുത്ത് എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പാലത്തില്‍ നിന്നും പ്രധാന റോഡിലേക്കുളള ദൂരം എവിടെ നിന്നാണ് എന്നും പരിശോധിക്കും. പെരുമ്പളം പാണാവളളി, പെരുമ്പളം നോര്‍ത്ത് വടുതല ജെട്ടി എന്നി രണ്ട് സ്ഥലവും പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."