കാര്‍ഷിക ഗ്രാമവികസന ബാങ്ക് തകര്‍ക്കാന്‍ സി.പി.എമ്മും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തുന്നുവെന്ന്
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് തകര്‍ക്കാന്‍ സി.പി.എമ്മും സഹകരണ വകുപ്പിലെ മേല്‍ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതായി ബാങ്ക് ഭരണസമിതി മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു.
ഇതിന്റെ അനന്തരഫലമാണ് ബാങ്ക് ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടതും സഹകരണ നിയമവകുപ്പ് 65 പ്രകാരം അന്വേഷണവും 68 പ്രകാരം സര്‍ചാര്‍ജ്ജും വിധിപ്പിച്ചത്. എന്നാല്‍ ഇതിന്‍മേല്‍ മുന്‍ഭരണസമിതി ഫയല്‍ പരാതിയില്‍ സി.പി.എമ്മും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതായി ലോകായുക്തക്ക് ബോധ്യപെട്ടതായും അതിനാലാണ് പരാതി ഫയലില്‍ സ്വീകരിച്ചതും.എതിര്‍കക്ഷികളോട് അടുത്തമാസം 13ന് ലോകായുക്തയില്‍ ഹാജരാകാനും നോട്ടിസ് നല്‍കിയതായും ബാങ്ക് മുന്‍പ്രസിഡന്റ് കെ.കെ ഗോപിനാഥന്‍ പത്രസമ്മേളനത്തല്‍ അറിയിച്ചു. കൂടാതെ മുന്‍ഭരണ സമിതിക്കെതിരെ വയനാട് ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവിന്റെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതിയും വിധയിണ്ട്ന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈവിധി പരിഗണിക്കാതെയാണ് വ്യാജരേഖ ചമച്ച് വാഹനം വാങ്ങിയെന്ന് വയനാട് ജോയിന്റ് രജിസ്ട്രാര്‍ സുല്‍ത്താന്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ ജോയിന്റ് രജിസ്ട്രാര്‍ അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവുകളുടെ രേഖകളടങ്ങിയ ഫയലുകള്‍ ഒളിപ്പിച്ചുവെച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ കോണ്‍ഗ്രസ് ഭരണസമിതി ബാങ്ക് ഭരിച്ചിരുന്ന 2014-15 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട്പ്രകാരം രണ്ട് കോടി രൂപയാണ് ബാങ്കിന്റെ ലാഭമുണ്ടായിരുന്നത്.
എന്നാല്‍ ഭരണസമതിയെ പിരിച്ചുവിട്ടു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നടത്തുന്ന ബാങ്കിന്റെ നഷ്്ടം 12 കോടിയാണന്നും ഇത്തരത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ മറിച്ചിട്ട് ഭരണം കൈയാളാന്‍ സി.പി.എം ഗൂഡാലോചന നടത്തുകയാണന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എന്‍.സി കൃഷ്ണകുമാര്‍, എന്‍.എം വിജയന്‍, ആര്‍.പി ശിവദാസ്, സക്കരിയ മണ്ണില്‍, ടി.ജെ ജോസഫ്്, പി.ടി തോമസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."