HOME
DETAILS
MAL
കുടിയേറ്റക്കാര്‍ക്കെതിരായ നയം തള്ളി
backup
June 20 2020 | 03:06 AM
ഞെട്ടിപ്പിക്കുന്ന വിധിയെന്ന് ട്രംപ്
വാഷിങ്ടണ്‍: നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഇത്തവണ അമേരിക്കന്‍ സുപ്രിംകോടതിയാണ് ട്രംപിന്റെ കുടിയേറ്റ നയം റദ്ദാക്കി രംഗത്തെത്തിയത്. കുട്ടികളായിരിക്കുമ്പോള്‍ രേഖകള്‍ കൂടാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാര്‍ക്കെതിരേ ട്രംപിന്റെ നിയമനിര്‍മാണമാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി റദ്ദാക്കിയത്. ഈ നീക്കം നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയായിരുന്നു കോടതി വിധി.
കോടതിയുടെ പുതിയ തീരുമാനത്തിലൂടെ അമേരിക്കയിലെ ആറര ലക്ഷത്തോളം കുടിയേറ്റക്കാരാണ് സംരക്ഷിപ്പെട്ടത്. നേരത്തെ, ഇത്തരത്തിലുള്ളവരെ നാടുകടത്താനായിരുന്നു ട്രംപ് നിയമം തയാറാക്കിയിരുന്നത്. കുട്ടികളായിരിക്കെ രേഖകളില്ലാതെ അമേരിക്കയിലെത്തിയവരെ നാടുകടത്തേണ്ടതില്ലെന്ന് നേരത്ത 2012ല്‍ ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍, ട്രംപ് ഭരണത്തിലെത്തിയതോടെ ഇതു റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുന്ന ഡി.എ.സി.എ നയം റദ്ദാക്കാന്‍ 2017ല്‍ നടപടി ആരംഭിച്ചെങ്കിലും അന്ന് കീഴ്‌ക്കോടതി കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടെടുത്തു. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിംകോടതിയും ശരിവച്ചിരിക്കുന്നത്.
കുടിയേറ്റക്കാരെ നാടുകടത്തില്ല, അമേരിക്കയില്‍ ജോലി ചെയ്യാം എന്നീ ഇളവുകളായിരുന്നു ഒബാമ ഭരണകൂടം നല്‍കിയിരുന്നത്. ഇതിനെതിരേ ട്രംപ് നീക്കമാരംഭിച്ചതോടെ അമേരിക്കയില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമെതിരായ ട്രംപിന്റെ നീക്കവും കഴിഞ്ഞയാഴ്ച സുപ്രിംകോടതി തടഞ്ഞിരുന്നു.
എന്നാല്‍, കോടതിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി.
കോടതി വിധി ഞെട്ടിപ്പിക്കുന്നതും രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് വ്യാപനവും രോഗപ്രതിരോധത്തില്‍ പരാജയപ്പെട്ടതും വലിയ തോതില്‍ വിമര്‍ശനത്തിനിടയാക്കിയതിനു പിന്നാലെ, അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളും ട്രംപിനെതിരേ ജനവികാരമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയിലും ട്രംപിന് തിരിച്ചടിയേറ്റിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."