HOME
DETAILS
MAL
എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗം ഉപാധികളോടെ നടത്താന്‍ അനുമതി
backup
March 31 2019 | 00:03 AM
കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്റെ 113-ാമത് വാര്‍ഷിക പൊതുയോഗം ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. വാര്‍ഷിക പൊതുയോഗവും ബൈലോ ഭേദഗതിയും സ്റ്റേ ചെയ്ത മുന്‍സിഫ് കോടതി ഉത്തരവ് റദ്ദുചെയ്ത ജില്ലാ കോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള റിവിഷന്‍ ഹരജിയിലാണ് തീരുമാനം. ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ബജറ്റ് അവതരിപ്പിക്കാനും ഓഡിറ്റര്‍മാരെ നിശ്ചയിക്കാനും മാത്രമാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. യോഗം സംരക്ഷണ സമിതി പ്രവര്‍ത്തകരായ കടകംപള്ളി മനോജും കെ.എന്‍ രാജപ്പനും നല്കിയ കേസ് പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് മെയ് 28ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."