HOME
DETAILS
MAL
സോഷ്യല്‍ മീഡിയ വഴിയുള്ള ദുഷ്പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത്
backup
July 14 2016 | 08:07 AM
കുവൈറ്റ് സിറ്റി: സോഷ്യല്‍ മീഡിയ! വഴി തെറ്റായ വാര്‍ത്തകളും അടിസ്ഥാന രഹിതമായ സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ ദിവസങ്ങളില്‍ പലയാളുകള്‍ക്കും പരിഭ്രാന്തി പരത്തുന്ന രീതിയിലും, രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുമുള്ള സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്നയാളുകളെ നിരീക്ഷിക്കാനും പിടികൂടാനും സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."