HOME
DETAILS
MAL
യുദ്ധസന്നാഹവുമായി ഇന്ത്യ നിയന്ത്രണരേഖയ്ക്ക് സമീപം പോര്‍വിമാനങ്ങള്‍ വിന്യസിച്ചു
backup
June 20 2020 | 03:06 AM
ചൈന തടഞ്ഞുവച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു
ന്യൂഡല്‍ഹി: സൈനികതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കുപിന്നാലെ തടവിലാക്കിയിരുന്ന 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു. ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തിനിടെയാണ് 10 ഇന്ത്യന്‍ സൈനികരെ ചൈന തടവിലാക്കിയിരുന്നത്. തടവിലാക്കിയവരില്‍ രണ്ടു ഓഫിസര്‍മാരുമുണ്ടായിരുന്നു. ഇവര്‍ വ്യാഴാഴ്ച വൈകിട്ടോടെ ഇന്ത്യയുടെ ഭാഗത്ത് തിരിച്ചെത്തി. അതേസമയം, ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൂരിയ ലേയിലും ശ്രീനഗര്‍ എയര്‍ബേസിലും സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത്. ജാഗ്രതയോടെയിരിക്കാന്‍ നാവികസേനയ്ക്കും വ്യാമസേനയ്ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെട്ടെന്നൊരു സൈനികനടപടി ആവശ്യമായാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് വ്യോമസേനാ മേധാവി കിഴക്കന്‍ ലഡാക്കില്‍ സന്ദര്‍ശനം നടത്തിയതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ലഡാക്ക് മേഖലയില്‍ സൈനികനീക്കമുണ്ടായാല്‍ ശ്രീനഗര്‍ എയര്‍ബേസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങളുണ്ടാകുക. കരസേനയെ സഹായിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകള്‍, കൂടുതല്‍ നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവയും വിന്യസിച്ചിട്ടുണ്ട്.
അത്യാവശ്യഘട്ടങ്ങളില്‍ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടുചേര്‍ന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ച മിറാഷ് 2000 വിമാനങ്ങള്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍ ബേസിലേക്ക് മാറ്റി. ലഡാക്കിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്നതിനാണ് ഗ്വാളിയോറിലേക്ക് മാറ്റിയിരിക്കുന്നത്. അതിനിടെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിനു ശേഷം ചില ഇന്ത്യന്‍ സൈനികരെ തടവില്‍വച്ചെന്ന വാര്‍ത്ത നിഷേധിച്ച് ചൈന. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരാളെയും തങ്ങള്‍ പിടികൂടിയിട്ടില്ലെന്നും തടവില്‍വച്ചിട്ടില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
എന്നാല്‍, ഏറ്റുമുട്ടലിന് ശേഷം ചൈന സൈനികരെ തടവില്‍വച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇത്തരത്തില്‍ തടവില്‍വച്ച പത്ത് ഇന്ത്യന്‍ സൈനികരെ ഇന്നലെ വിട്ടയച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഇതോടെയായിരുന്നു പ്രതികരണവുമായി ചൈന രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."