വേമ്പനാട്ട് കായലില്‍ ശീതീകരിച്ച ദീര്‍ഘദൂര ബോട്ട് സര്‍വീസ് വരുന്നു
പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ ശീതീകരിച്ച ദീര്‍ഘദൂര ബോട്ട് സര്‍വീസ് തുടങ്ങുന്നു. വൈക്കത്തു നിന്നും പാണാവള്ളി വഴി എറണാകുളത്തേക്കു അതിവേഗ (സൂപ്പര്‍ഫാസ്റ്റ്) ബോട്ട് സര്‍വീസാണ് വരുന്നത്. ഇരുനില ബോട്ടില്‍ ഒരു നില പൂര്‍ണ്ണമായും ശീതികരിച്ചതായിരിക്കും.സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പദ്ധതിയില്‍ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ബോട്ടിന്റെ നിര്‍മാണം.
അരൂരിലെ യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന ബോട്ടില്‍ ആകെ 120 ഇരിപ്പിടങ്ങളുണ്ടാകും.
അതില്‍ താഴത്തെ നിലയില്‍ 50 ഇരിപ്പിടങ്ങള്‍ ശീതികരിച്ചതായിരിക്കും.മൂന്നുമാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങാനാകുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.വൈക്കം ബോട്ട് സ്റ്റേഷനില്‍ തുടങ്ങി എറണാകുളം ബോട്ട് ജെട്ടിയില്‍ സമാപിക്കുന്ന സര്‍വീസാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാണാവള്ളി അരൂക്കുറ്റി വഴി എറണാകുളത്തേക്കു പോകുന്നതിനുള്ള പാതയാണ് അധികൃതരുടെ ആദ്യ പരിഗണനയിലുള്ളത്.തവണക്കടവ്, പെരുമ്പളം തുടങ്ങി കൂടുതല്‍ സ്ഥലങ്ങളില്‍ നിര്‍ത്തണമെന്ന ശുപാര്‍ശ ജനപ്രതിനിധികള്‍ അടക്കം നല്‍കുന്നുണ്ട്.
വൈക്കം ചെമ്മനാകരി പൂത്തോട്ട വഴി എറണാകുളത്തേക്കു പോകണമെന്ന ശുപാര്‍ശയാണ് കോട്ടയത്തു നിന്നുള്ള ജനപ്രതിനിധികള്‍ പറഞ്ഞിരിക്കുന്നത്.അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ല. അതിവേഗ ബോട്ട് സര്‍വീസ് ആയതിനാല്‍ അധികം സ്ഥലങ്ങളില്‍ നിര്‍ത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ശരാശരി ഒരു മണിക്കൂറിനിടെ വൈക്കത്തു നിന്നും എറണാകുളത്തേക്ക് എത്തുന്ന രീതിയാണ് ക്രമീകരിക്കുന്നത്. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് ഓരോ ട്രിപ്പുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. ശീതികരിച്ച മുറിയുടെത് ഉള്‍പ്പെടെയുള്ള യാത്രാനിരക്ക് പിന്നീട് തീരുമാനിക്കും.
എറണാകുളം കേന്ദ്രമാക്കി ജോലിയും പഠനവും നടത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ സഹായിക്കുന്നതിനാണ് ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കും സൗകര്യമാകും.
വിജയമായാല്‍ വിനോദസഞ്ചാര സര്‍വീസ് നടത്താനും ആലോചനയുണ്ട്.ഗതാഗതക്കുരുക്ക്, പൊടി പുക ശല്യം അപകടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി റോഡിലൂടെയുള്ള പതിവ് യാത്ര ദുഃസഹമാകുന്നവര്‍ക്ക് ജലയാത്ര ഉപകാരമാകും.
കായല്‍ സൗന്ദര്യവും പ്രകൃതി ഭംഗിയും ആസ്വദിച്ചു യാത്രചെയ്യാമെന്നതാണ് പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."