വിദ്യഭ്യാസ പ്രശ്നങ്ങളുയര്‍ത്തി എം.എസ്.എഫ് കലക്ടറേറ്റ് ഉപരോധിച്ചു
കല്‍പ്പറ്റ: ജില്ലയിലെ വിവിധ വിദ്യഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എം.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു.
മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറിയായി അപ്ഗ്രേസ് ചെയ്യുക, പ്ലസ്വണ് അധിക ബാച്ചുകള്‍ അനുവദിക്കുക, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കുക, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവ. കോളജ് ആരംഭിക്കുക, കെ.എസ്.ആര്.ടി.സി കണ്സഷന് നടപടികള്‍ ലഘൂകരിക്കുക, അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നും ദ്വാരക പോളിടെക്നിക്ക് മാറ്റി സ്ഥാപിക്കുക, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളജ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുക, വെറ്ററിനറി സര്‍വ്വകലാശാലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ഉപരോധവും.
ഡി.ഡി.ഇയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ജില്ലയിലെ വിദ്യഭ്യാസ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
കലക്ടറേറ്റ് ഉപരോധം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷനായി. മുസ്ലിംലീഗ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കാട്ടി ഗഫൂര്‍, ഷാബാസ് അമ്പലവയല്‍, ശഫീഖ് അണിയാരത്ത്, ഫായിസ് തലക്കല്‍, അജ്മല്‍ ആര്‍വാള്‍, റമീസ് ചെതലയം സംസാരിച്ചു. മാര്‍ച്ചിന് ഷംസീര്‍ ചേലക്കല്‍, ആസിഫ് പടിഞ്ഞാറത്തറ, അജ്മല്‍ വാകേരി, ഷംസീര്‍ മാനന്തവാടി, ഷാനിദ് തരുവണ, ജംഷീദ് വേങ്ങൂര്‍, നിസാം ഇസ്മായില്ഖാന്, റിന്‍ഷാദ് മില്ല്മുക്ക്, ജെയ്ഷല്‍ എ.കെ, നിഷാദ് കോട്ടത്തറ, അബ്ശിര്‍ മേമന നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."