യുവാവിന്റെ മരണം: മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന്
മാനന്തവാടി: വ്യാജ സിദ്ധന്റെ പീഢന ചികിത്സയെ തുടര്‍ന്ന് മരണപ്പെട്ട വെള്ളമുണ്ടയിലെ പൊയിലന്‍ അഷ്‌റഫിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഷ്‌റഫ് മരണപ്പെട്ട സാഹചര്യ മൃഗീയമാണ്. 15 ദിവസത്തോളം ഭക്ഷണവും വെള്ളവും മതിയായ ചികിത്സയും ലഭിക്കാതെയാണ് യുവാവ് മരിക്കാനിടയായത്. യുവാവിനെ ചികിത്സിച്ച കേന്ദ്രത്തില്‍ ഇപ്പോഴും പീഢനമനുഭവിക്കുന്ന മലയാളികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണം. സംഭവത്തില്‍ അറസ്റ്റിലായ സിദ്ധന്‍ പഴയങ്ങാടി മഖാമിലെത്തി ചികിത്സ നടത്തിയപ്പോള്‍ നാട്ടുകാര്‍ ഓടിച്ചു വിട്ടതാണ്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തണം.
സിദ്ധനെ കുടുംബവുമായി ബന്ധപ്പെടുത്തിയ പ്രധാനകാരണക്കരനായ അസീസ്, അബ്ബാസ് എന്നിവരെയും പ്രതി പട്ടികയില്‍ ചേര്‍ക്കണം. അഷ്‌റഫ് മരണപ്പെട്ടതിന് പുറമെ കുടുംബത്തിലെ ചിലരെ മാരക മയക്കുമരുന്നു നല്‍കി മറ്റേതോ അവസ്ഥയിലാക്കിയതായും സംശയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ലൈംഗിക പീഢനം നടത്തിയോ എന്നതുള്‍പ്പെടെ സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടത്. നടപടി വേണമെന്നും ഭാരവാഹികളായ നൗഷാദ്‌കോയ, സി.വി മജീദ്, സാബു ആന്റണി, വെട്ടന്‍ ഇബ്രാഹിം, കെ മൊയ്തു, വി അസീസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."